കേരള പി.എസ്.സി യുടെ വിജ്ഞാപനം അനുസരിച്ച് എക്സൈസ് ഡിപ്പാർട്മെന്റിൽ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ കഴിഞ്ഞ് ഓൺലൈൻ ആയിട്ട്അ പേക്ഷകൾ സമർപ്പിക്കാം.
SCCC വിഭാഗത്തിന് മലപ്പുറം ജില്ലയിലും പാലക്കാട് ജില്ലയിലും ഓരോ ഒഴിവുകൾ വീതം ഉണ്ട്. 20,000 രൂപ മുതൽ 45,800/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പള൦. 19 വയസ്സ് മുതൽ 34 വയസ്സ് വരെയാണ് പ്രായ പരിധി.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹതയുള്ളത്. കൂടാതെ ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള കായിക ക്ഷമതയും ഉണ്ടായിരിക്കണം. കൂടാതെ 2.5 കിലോമീറ്റർ 13 മിനുറ്റിൽ ഓടിയെത്തണം, കൂടാതെ ഏതെങ്കിലും 5 ഇനം കായിക മത്സരത്തിൽ ജയിച്ചിരിക്കണം.
യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ( www.keralapsc.gov.in ) ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്താ ശേഷം ഓൺലൈനായി അപേക്ഷിക്കാം. മുൻപ് തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ നിലവിലെ യൂസർ നെയിം, പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. അവസാന തീയതി : 09.09.2020.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
