നിങ്ങളുടെ വീട്ടിൽ പെൺകുട്ടികൾ ഉണ്ടോ എങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ബാലിക സമൃദ്ധി യോജന എന്ന പദ്ധതി പെൺകുട്ടികൾക്ക് വേണ്ടി ചെറിയ രീതിയിൽ ഉള്ള സമ്പാദ്യം എന്ന രീതിയിൽ തുടങ്ങാൻ കഴിയുന്നതാണ്. കേരളത്തിൽ ഒരുപാട് പേർക്ക് ഈ ഒരു പദ്ധതിയെപ്പറ്റി കൂടുതൽ അറിവില്ല ഇത് എങ്ങനെയാണ് പെൺകുട്ടികൾക്ക് പ്രയോജനപ്പെടുക എന്ന് മനസ്സിലാക്കാൻ തുടർന്നു വായിക്കുക.
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് നേരിട്ട് ആനുകൂല്യം ലഭിക്കുന്നതാണ്. ബിപിഎൽ വിഭാഗത്തിൽ പെട്ട പെൺകുട്ടി ആയിരിക്കണം. മാത്രമല്ല ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പെൺകുട്ടികൾക്ക് മാത്രമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. പെൺകുട്ടിയാണ് ജനിച്ചതെങ്കിൽ ഒരു പദ്ധതിപ്രകാരം 500 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് ആയിരിക്കും. പെൺകുട്ടിയുടെ പേരിലുള്ള അക്കൗണ്ട് ആയിരിക്കണം.
കുട്ടി സ്കൂളിൽ പോകാൻ തുടങ്ങിയാൽ മൂന്നാം ക്ലാസ് വരെ പ്രതിവർഷം 300 രൂപ അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. നാലാംക്ലാസിൽ 500 രൂപയും അഞ്ചാം ക്ലാസ്സിൽ 600 രൂപയും ആയിരിക്കും പ്രതിവർഷം ലഭിക്കുക. ആറിലും ഏഴിലും 700 രൂപയും എട്ടാംക്ലാസിൽ 800 രൂപയും ഒമ്പതും പത്തും എത്തുമ്പോൾ ആയിരം രൂപയും ആയിരിക്കും പെൺകുട്ടിയുടെ അക്കൗണ്ടിൽ എത്തുന്നത്
പെൺകുട്ടിക്ക് 18 വയസ്സ് പ്രായമാകുമ്പോൾ ആണ് നിങ്ങൾക്ക് ഈ പണം പിൻവലിക്കാൻ സാധിക്കുന്നത്. നഗര ഗ്രാമ പ്രദേശങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഗ്രാമങ്ങളിൽ ഉള്ള ആളുകൾ അംഗൻവാടി വർക്കറുകളെയും ഗ്രാമങ്ങളിൽ ഉള്ളവർ ആരോഗ്യവകുപ്പ് ഓഫീസും ആയിട്ടാണ് ബന്ധപ്പെടേണ്ടത്.
