പ്രധാന മന്ത്രി കിസാൻ മന്ദൻ യോജന അറിയേണ്ടതെല്ലാം.

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കൂട്ടരിൽ ഒന്ന് കർഷകർ ആണെന്ന് പറയാം.എത്ര കഷ്ടപ്പെട്ടാലും അന്നത്തെ ദിവസത്തേക്ക് മാത്രമാണ് അവർക്ക് സമ്പാദിക്കാൻ കഴിയില്ല.അത് കൊണ്ട് തന്നെ ഒരു സാമ്പത്തിക സുരക്ഷിതത്വവും ഇവർക്കില്ല.ഇതിനായി കേന്ദ്ര സർക്കാർ 2019 2020 കാലയളവിൽ കൊണ്ട് വന്ന ഒരു പദ്ധതി ആണ് പ്രധാന മന്ത്രി കിസാൻ മന്ദൻ യോജന,ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് കർഷകർക്ക് ഒരു പ്രത്യേക പ്രായം ആകുമ്പോൾ അവർക്ക് ഒരു സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നതാണ്.ഇവിടെ വിവരിക്കുന്നത് ഈ പദ്ധതിയെ പറ്റിയാണ്.കൂടുതൽ മനസ്സിലാക്കൻ തുടർന്ന് വായിക്കുകയും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുകയോ ചെയ്യാം.

60 വയസ്സാകുമ്പോൾ മുതൽ അർഹരായ കർഷകർക്ക് മാസം 3000 രൂപ നൽകുന്ന പദ്ധതിയാണ് പ്രധാന മന്ത്രി കിസാൻ മന്ദൻ യോജന.ഇങ്ങനെ ഒരു വർഷം 36000 രൂപ വരെ കർഷകന് ലഭിക്കും.ഇതിൽ ഇപ്പോൾ തന്നെ ഏകദേശം 20 ലക്ഷം കർഷകർ ചേർന്നിട്ടുണ്ട്.18 വയസ്സിനും 40 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് ഈ പദ്ധതിയിൽ ചേരാനുള്ള യോഗ്യത.55 രൂപ മുതൽ 250 രൂപ വരെ ഇതിൽ നിക്ഷേപിക്കാം,പ്രായം അനുസരിച്ചാണ് നിക്ഷേപിക്കുന്നത്.നിങ്ങൾ എത്ര രൂപയാണോ നിക്ഷേപിക്കുന്നത് അതിന് തുല്യമായ രൂപ കേന്ദ്ര സർക്കാരും നിക്ഷേപിക്കുന്നു.60 വയസ്സാകുമ്പോൾ മുതൽ നിങ്ങൾക്ക് മാസം 3000 രൂപ കിട്ടി തുടങ്ങും.

പ്രധാന മന്ത്രി കിസ്സാൻ സ്‌കീമിൽ അംഗങ്ങളായുള്ള കർഷകർക്ക് പ്രധാന മന്ത്രി കിസാൻ മന്ദൻ യോജനയിൽ ചേരാൻ സാധിക്കും,അതിന് പ്രത്യേകിച്ച് രേഖകൾ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല.2 ഹെക്ടർ കൃഷി ഭൂമി സ്വന്തമായുള്ള കർഷകർക്കാണ് ഈ പദ്ധതിയിൽ ചേരാൻ കഴിയുന്നത്.ഇനി ഒരാൾ ഈ പദ്ധതിയിൽ ചേർന്ന് പെൻഷൻ പ്രായം എത്തുന്നതിന് മുൻപ് മരണപ്പെട്ടാൽ,അദ്ദേഹത്തിന്റെ ഭാര്യക്ക് ഇതിൽ തുടരാൻ പറ്റും.ഇനി തുടരാൻ താൽപര്യമില്ലെങ്കിൽ അടച്ച തുകയും അതിന്റെ പലിശയും ഒക്കെ അതിന്റെ നോമിനിക്ക് ലഭിക്കുന്നതായിരിക്കും.കുറഞ്ഞത് 5 വർഷമെങ്കിലും നിക്ഷേപം ചെയ്താൽ മാത്രമേ ഉപേക്ഷിച്ചു പോയാൽ തിരികെ രൂപ കിട്ടുകയുള്ളു.ഇതിൽ ഓൺലൈൻ ആയോ അക്ഷയ പോലുള്ള വഴിയോ ഈ സ്‌കീമിൽ ചേരാൻ സാധിക്കും.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  
ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply