മിൽമയിൽ പത്താം ക്ലാസ് ജയിച്ചവർക്ക് ജോലി. ഇന്റവ്യൂ വഴി നിയമനം

തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. കരാറടിസ്ഥാനത്തിൽ ആയിരിക്കും. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ആവശ്യമായ യോഗ്യത, പ്രവൃത്തിപരിചയം, പ്രായപരിധി, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി, തുടങ്ങിയ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിൽ ആണ് നിലവിൽ ഒഴിവുള്ളത്. താൽക്കാലികമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. പ്രതിമാസം 17,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് പാസായവർക്ക് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കും ബാഡ്ജ് കൂടി ലൈറ്റ്& ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും നിശ്ചിത മെഡിക്കൽ ഫിറ്റ്നസ് ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

40 വയസ്സാണ് പരമാവധി പ്രായപരിധി. കെ.സി.എസ് നിയമപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഹെവി ഡ്യൂട്ടി വെഹിക്കിൾ ഓടിച്ചു കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. രണ്ട് ഒഴിവുകളാണ് ഉള്ളത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ജൂൺ 30, 2021 രാവിലെ 10 മണിക്ക് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടെ ഇൻറർവ്യൂ ന് പങ്കെടുക്കുക, വിലാസം ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം 695 004.

<<വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.>>

<<ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.>>

Leave a Reply