കേരള കാർഷിക സർവകലാശാലയിൽ തൊഴിൽ അവസരം

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ പുതിയ വിജ്ഞാപനം. മെട്രോൺ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് സെപ്റ്റംബർ 1 2021 ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യതയുണ്ട് എങ്കിൽ സെപ്റ്റംബർ 26, 2021 ന് മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കുക.

മെട്രോൺ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് ജയിച്ചിരിയ്ക്കണം. കൂടാതെ മെട്രോൺ/ കെയർടേക്കർ എന്നീ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 16500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അതിനോടൊപ്പം ഇതോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ നോട്ടിഫിക്കേഷനിൽ പറഞ്ഞ വിലാസത്തിലേക്ക് അയക്കുക. ആറുമാസത്തെ താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply