വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കൊല്ലം ജില്ലയിലെ വനിത-ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻറർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. സെൻറർ അഡ്മിനിസ്ട്രേറ്റർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐ.ടി സ്റ്റാഫ്, മൾട്ടിപർപ്പസ് ഹെൽപ്പർ, എന്നീ തസ്തികകളിലേക്ക് 25 വയസ്സു മുതൽ 40 വയസ്സുവരെ പ്രായമുള്ള വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ 30 വയസ്സു മുതൽ 50 പൈസ വരെയാണ് പ്രായപരിധി.
സെൻറർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. നിയമവിരുദ്ധം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് ആവശ്യമായ യോഗ്യത. 25 വയസ്സു മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ/സർക്കാരിതര പ്രോജക്ടുകളിൽ അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ച കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
സൈക്കോ സോഷ്യൽ കൗൺസിലർ തസ്തിക1 ഒഴിവുണ്ട്. സോഷ്യൽ വർക്ക്/ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് ആവശ്യമായ യോഗ്യത. 25 വയസ്സു മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. ഐടി സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമ അല്ലെങ്കിൽ ഐടി ആണ് ആവശ്യമായ യോഗ്യത. 25 വയസ്സു മുതൽ 40 വയസ്സുവരെ പ്രായപരിധി.
മൾട്ടിപർപ്പസ് ഹെൽപ്പ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്. 25 വയസ്സു മുതൽ 40 വയസ്സു വരെയാണ് പ്രായപരിധി. സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 30 വയസ്സ് മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ വനിത ഉദ്യോഗാർത്ഥികൾ അപ്ലിക്കേഷൻ ഫോം,ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ സെപ്റ്റംബർ 9, 2021 വൈകുന്നേരം 4 മണിക്ക് മുൻപായി കൊല്ലം വിമൺ പ്രൊട്ടക്ഷൻ ഓഫീസർക്ക് നേരിട്ടോ അല്ലെങ്കിൽ തപാൽ മുഖേനയോ എത്തിക്കുക. അപേക്ഷ യുടെ കവറിനു മുകളിൽ ആയി തസ്തിക ഏതെന്ന് രേഖപ്പെടുത്തുക. അപേക്ഷ അയക്കേണ്ട വിലാസം “വനിത പ്രൊട്ടക്ഷൻ ഓഫീസർ, വനിത പ്രൊട്ടക്ഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൊല്ലം-13. ഫോൺ നമ്പർ: 82 81 99 90 52”.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
