കോഴിക്കോട് ജില്ലയിൽ എംപ്ലോയബിലിറ്റി സെൻറർ മുഖേന ജോലി നേടാൻ അവസരം. ബാലുശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലേക്കുള്ള നിയമനം ആണ് നടക്കുന്നത്. സെയിൽസ് / മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പ്രോഡക്ട് കൺസൽട്ടൻറ്, സെയിൽസ് ഓഫീസർ എന്നീ തസ്തികകളിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്.
സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പ്രോഡക്ട് കൺസൽട്ടൻറ് എന്നീ തസ്തികകളിൽ പ്ലസ് ടു, അതിനു മുകളിൽ യോഗ്യത ഉള്ളവർക്ക് അവസരം. സെയിൽസ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ്. ബാലുശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ ഉൾപ്പെടെ അപേക്ഷ” calicutemployabilityjob@gmail.com” എന്ന ഇമെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 6 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷിക്കേണ്ടതാണ്. സെപ്റ്റംബർ 7, 2021 ന് ബാലുശ്ശേരി ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ വച്ചാണ് ഇൻറർവ്യൂ നടക്കുന്നത്. ഇൻറർവ്യൂ ടൈം സ്ലോട്ട് അനുവദിക്കുന്ന മുറക്ക് ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടതാണ്. മുൻപ് എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഫീസടച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ ഇലൂടെ കൂടിക്കാഴ്ചക്ക് ഇൻറർവ്യൂ പങ്കെടുക്കാം.

