സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് അസിസ്റ്റൻറ് മാനേജർ (സിവിൽ), അസിസ്റ്റൻറ് മാനേജർ (അക്കൗണ്ട്സ്), ജൂനിയർ ഐ.ടി ഓഫീസർ എന്നീ തസ്തികകളിലേക്ക് ആയി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് -ൻറെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സെപ്റ്റംബർ 12, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
അസിസ്റ്റൻറ് മാനേജർ (സിവിൽ)
ഒഴിവുകളുടെ എണ്ണം – 1 .
യോഗ്യത – സിവിൽ എൻജിനീയറിങ്ങിൽ ബിടെക്, കുറഞ്ഞത് നാലു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി – 35 വയസ്.
ശമ്പളം – പ്രതിമാസം നാൽപതിനായിരം രൂപ.
അസിസ്റ്റൻറ് മാനേജർ (അക്കൗണ്ട്)
ഒഴിവുകളുടെ എണ്ണം-1
യോഗ്യത-എംകോം/ സി.എ ഇൻറർ/സി.എം.എ ഇൻറർ. എംകോം + അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സി.എ ഇൻറർ/സി.എം.എ ഇൻറർ + മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി-35 വയസ്സ്.
ശമ്പളം-പ്രതിമാസം നാൽപതിനായിരം രൂപ.
ജൂനിയർ ഐടി ഓഫീസർ
ഒഴിവുകളുടെ എണ്ണം-രണ്ട്
യോഗ്യത-ഐടി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം, കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി-30 വയസ്സ്
ശമ്പളം-പ്രതിമാസം 35000 രൂപ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യത, എക്സ്പീരിയൻസ്, തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ അപ്‌ലോഡ് ചെയ്യുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
