വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവർ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അണ്ണാ യൂണിവേഴ്സിറ്റി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. പ്രൊഫഷണൽ അസിസ്റ്റൻറ്, ക്ലറിക്കൽ അസിസ്റ്റൻറ്, പിയൂൺ എന്നീ തസ്തികകളിലായി 24 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളവർ സെപ്റ്റംബർ 3, 2021 മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുക.
പ്രൊഫഷണൽ അസിസ്റ്റൻറ് I തസ്തികയിൽ 15 ഒഴിവുകൾ, ക്ലറിക്കൽ അസിസ്റ്റൻറ് 06 ഒഴിവുകൾ, പീയൂൺ തസ്തികയും മൂന്ന് ഒഴിവുകളാണുള്ളത്. പ്രൊഫഷണൽ അസിസ്റ്റൻറ് തസ്തികയിൽ 719 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ദിവസേന ശമ്പളം. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ട്രേഡിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് എൻജിനീയറിങ് കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്.
പ്രൊഫഷണൽ അസിസ്റ്റൻറ് II തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ദിവസേന ശമ്പളം 713 രൂപയാണ്. എം.എസ്.സി/എം.കോം/എം.ബി.എ എം.സി.എ ആണ് ആവശ്യമായ യോഗ്യത. ക്ളറിക്കൽ അസിസ്റ്റൻറ് തസ്തികയിൽ 448 രൂപയാണ് ദിവസേന ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.
എട്ടാം ക്ലാസ് പാസായവർക്ക് പിയൂൺ തസ്തികയിലേക്ക് അപേക്ഷിക്കാം. 391 രൂപയാണ് നിശ്ചയിക്കുന്ന ദിവസേന ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈൻ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് അപേക്ഷ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
