പരീക്ഷയില്ലാതെ കേരളത്തിൽ വിവിധ ജോലി നേടാം

പഞ്ചായത്തിൽ ഡ്രൈവർ ജോലി നേടാം.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തിൽ ജോലി നേടാൻ അവസരം. ഇലക്ട്ട്രിക്ക് കാര്‍ ഡ്രൈവർ തസ്തികയിലാണ് ഒഴിവുള്ളത്.ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത്. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ ഉൾപ്പടെ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഐ.യു പി.എം.ജിഎസ്.വൈ, ജില്ലാപഞ്ചായത്ത് ബില്‍ഡിങ്ങ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ആവശ്യമായ രേഖകൾ – ബയോഡേറ്റ, ലൈസന്‍സിന്റെ പകര്‍പ്പ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256823 എന്ന നമ്പറിൽ ബന്ധപ്പെടുക.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി നേടാം : കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിവിധ തസ്തികയിലേക്ക് ജോലി നേടാൻ അവസരം. തസ്തികയും അതിന്റെ യോഗ്യതയും മനസ്സിലാക്കാൻ തുടർന്ന് വായിക്കുക.

ഏജന്‍സി ഡെവോലെപ്മെന്റ് മാനേജര്‍- ആവശ്യമായ യോഗ്യത : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം ), ഏജന്‍സി അസ്സോസിയേറ്റ് (ആവശ്യമായ യോഗ്യത : എസ്എസ്എല്‍സി ), ഫുഡ് ആന്റ് ബീവറേജ്സ് സര്‍വീസ് ക്യാപ്റ്റന്‍ ( ആവശ്യമായ യോഗ്യത : ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ് ), ഫുഡ് ആന്റ് ബീവറേജ്സ് സര്‍വീസ് വെയ്റ്റര്‍ ( ആവശ്യമായ യോഗ്യത : പ്ലസ് ടു), കോമ്മി ഷെഫ് ഡി പാര്‍ട്ടി (യോഗ്യത : ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍),പര്‍ച്ചേസ് എക്സിക്യൂട്ടീവ് ( ആവശ്യമായ യോഗ്യത : പ്ലസ്് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം ),അക്കൗണ്ടിംഗ് ക്ലാര്‍ക്ക് ( ആവശ്യമായ യോഗ്യത : ബികോം , ടാലി) എന്നീ തസ്തികകളിൽ ആണ് അവസരം.

താല്പര്യമുള്ളവർ സെപ്തംബര്‍ രണ്ടിന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബിയോഡാറ്റ സഹിതം calicutemployability8721@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5 മണിക്ക് മുൻപായി അപേക്ഷിക്കുക. എംപ്ലോയബിലിറ്റി സെന്ററിയില്‍ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2370176.

Leave a Reply