നിയമസഭാ സെക്രെട്ടറിയേറ്റിൽ ജോലി നേടാൻ അവസരം.

നിയമസഭ സെക്രട്ടറിയേറ്റിലേക്ക് അമെനിറ്റിസ് അസിസ്റ്റൻറ് (എംഎൽഎ ഹോസ്റ്റൽ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ചെയ്യാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 22.09.2021.

നിയമസഭ സെക്രട്ടറിയേറ്റ് വകുപ്പിലേക്ക് ആണ് നിയമനം നടക്കുന്നത്. 17,500 രൂപ മുതൽ 39,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പള൦. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി, മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷകൻ ഏതെങ്കിലും അംഗീകൃത ബോർഡ് നിന്ന് പത്താം ക്ലാസ് ജയിച്ചവർക്ക് ആയിരിക്കണം. കൂടാതെ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ശാരീരികക്ഷമത ഉണ്ടായിരിക്കണം. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. താല്പര്യമുള്ളവർ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22.2021.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply