കേരള വാട്ടർ അതോറിറ്റി വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരള പാട്ട് അതോറിറ്റി ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതിപരിഹാര കേന്ദ്രത്തിലേക്ക് ആണ് നിയമനം നടത്തുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആയിരിക്കും. ജോലി നേടാൻ കഴിയുന്നത് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
30 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കും മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷ പ്രാവീണ്യം ഉള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫീസ്) അറിയുന്നവർക്കും അപേക്ഷിക്കാം. ഏതെങ്കിലും കോൾ സെൻന്ററിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
500 രൂപയാണ് ദിവസേന ശമ്പളം. പ്രതിമാസം പരമാവധി 15,000 രൂപ. രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ, ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ, രാത്രി 10 മുതൽ രാവിലെ 6 എന്നിങ്ങനെയാണ് മൂന്ന് ഷിഫ്റ്റുകളിലായി ഡ്യൂട്ടിസമയം നിശ്ചയിച്ചിട്ടുള്ളത്. ജലഭവൻ, കേരള വാട്ടർ അതോറിറ്റി, സി.സി.യു ബിൽഡിങ് ആണ് ജോലിസ്ഥലം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ചീഫ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി, ജല ഭവൻ തിരുവനന്തപുരം, 695033 എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ അല്ലെങ്കിൽ ഇൻറർവ്യൂ മുഖേനയായിരിക്കും നിയമനം നടക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2021.
നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
