വിവിധ വകുപ്പുകളിലായി ബൈൻഡർ ഗ്രേഡ് II തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി സെപ്റ്റംബർ 8, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം.
സംസ്ഥാന സർക്കാർ കീഴിലുള്ള വിവിധ വകുപ്പുകളിലായി ബൈൻഡർ ഗ്രേഡ് II തസ്തികയിലേക്ക് വിവിധ ജില്ലകളിലായി ജോലി നേടാൻ അവസരം. 17,500 രൂപ മുതൽ 39,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. ഡയറക്ട് റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടത്തുന്നത്.
18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഏതെങ്കിലും അംഗീകൃത സ്കൂൾ ബോർഡിൽനിന്നും ഏഴാം ക്ലാസ് ജയിച്ചവർക്കും, ബുക്ക് ബൈൻഡിങ് കേരള സർക്കാർ ടെക്നിക്കൽ പരീക്ഷ അല്ലെങ്കിൽ മദ്രാസ് ഗവൺമെൻറ് ടെക്നിക്കൽ പരീക്ഷയിൽ പാസായിട്ടുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
