ടൂറിസം വകുപ്പിലേക്ക് ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്നു പ്രതിമാസ ശമ്പളം 17,500 രൂപ മുതൽ 39,500 രൂപ വരെയാണ്. തിരുവനന്തപുരം ജില്ലയിൽ ഒരു ഒഴിവാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്കും ഒരു സർക്കാർ സ്ഥാപനത്തിലോ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മറ്റു പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃതമുള്ള പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. താല്പര്യം ഉള്ള യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി സെപ്റ്റംബർ 8,2021 മുൻപായി അപേക്ഷ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
