ബ്ലോക്ക് പഞ്ചായത്തിൽ ജോലി നേടാൻ അവസരം.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ജോലി നേടാൻ അവസരം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് ആണ് നിയമനം നടക്കുന്നത്. ഇന്റർവ്യൂ മുഖേനയാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർ ആഗസ്റ്റ് 27ന് രാവിലെ 10.30ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. ബികോം, പിജിഡിസിഎ ആണ് ആവശ്യമുള്ള യോഗ്യത. മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ഇലക്ട്രീഷ്യൻ കരാർ നിയമനം
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ ഇലെക്ട്രിഷ്യൻ തസ്തികയിലേക്ക് യോഗ്യതയുള്ളവർക്ക് അവസരം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. 15,000/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. 18 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. ഇലക്ട്രിക്കൽ ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും, വയറിംഗ് ലൈസൻസും ഇലക്ട്രിക് വർക്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവു൦ ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ ആറിന് മുൻപ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2440074, 2445799.
ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കെ.എ.എസ്.പി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ജോലി നേടാൻ ആവാസരം. ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് അപേക്ഷികൾ ക്ഷണിക്കുന്നത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി, ഗവ. അംഗീകൃത പി.ജി.ഡി.സി.എ/ ഡി.സി.എ കഴിഞ്ഞവർക്കും മലയാളം, ഇംഗ്ലീഷ് ടൈപ് റൈറ്റിങ് അറിയുന്നവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 22-40 വയസ്സാണ് പ്രായപരിധി.
താല്‍പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലോ hrdistricthospital@gmail.com എന്ന മെയിൽ വിലാസത്തിലോ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524.
പത്താം ക്ലാസ് ജയിച്ചവർക്ക് ഹെൽപ്പർ ഒഴിവിൽ അപേക്ഷിക്കാം
വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ ജോലി നേടാൻ അവസരം. മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. എസ്. എസ്. എൽ. സി പാസ്സായ വനിതകൾക്കാണ് യോഗ്യത. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ ക്‌ളീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യണം. ബയോഡാറ്റ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിനകം കാക്കനാട് ജില്ലാ കളക്‌ട്രേറ്റിന്റെ താഴത്തെ നിലയിലുള്ള വനിതാ സംരക്ഷണ ഓഫീസറുടെ ഓഫീസിൽ എത്തിക്കുക . കൂടുതൽ വിവരങ്ങൾക്ക്: 8281999057ബന്ധപെടുക.
