നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

BECIL ൽ MTS ഒഴിവുകൾ – MTS തസ്തികയിൽ 464 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. എട്ടാം ക്ലാസ് ജയിച്ചവർക്കും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 16,341 രൂപയാണ് പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപ്ലിക്കേഷൻ ഫീസ് ജനറൽ, OBC വിഭാഗത്തിന് 500 രൂപയും SC/ST/PH/ മറ്റ് വിഭാഗക്കാർക്കും 200 രൂപയുമാണ് അപേക്ഷ ഫീസ്. read more… 

കോസ്റ്റ് ഗാർഡിൽ ഡ്രൈവർ, MTS ഒഴിവുകൾ – മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഗുജറാത്ത് റീജിയണയിൽ ആയിരിക്കും നിയമനം. 18,000 രൂപ മുതൽ 56,900 രൂപ വരെയാകും ശമ്പളം. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ആണ് ആവശ്യമായ യോഗ്യത. വിലിയൻ മോട്ടോർ ട്രാൻസ്‌പോർട് ഡ്രൈവർ, 5200 രൂപ മുതൽ 20,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷിക്കാർ പത്താം ക്ലാസ് പാസായിരിക്കണം. ലൈറ്റ് & ഹെവി മോട്ടോർ ലൈസൻസ് ഉണ്ടായിരിക്കണം. read more …

സൗത്ത് ഈസ്റ്റേൺ റെയിൽവെയിൽ ഒഴിവുകൾ- OT അസിസ്റ്റന്റ്/ ഡ്രെസ്സർ തസ്തികയിലേക്ക് 06 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്..ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് പാസ്സാകുകയും ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. ഹോസ്പിറ്റൽ അറ്റന്റന്റ് (പുരുഷൻ – 10 ഒഴിവുകൾ ), ഹോസ്പിറ്റൽ അറ്റന്റന്റ് (സ്ത്രീകൾ- ആയ-10 ഒഴിവുകൾ) തസ്തികയിലേക്ക് പത്താം ക്ലാസ് ജയിച്ചവർക്കും പ്രവർത്തി പരിചയമുള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. Rs.18000 കൂടാതെ മറ്റ് അലവൻസുകളും ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. Read more.. 

എയിംസിൽ ജോലി – മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ( MRT ) തസ്തികയിലേക്ക് 10 ഒഴിവുകളാണ് (UR-05, EWS-01, OBC-03, SC- 01) ഉള്ളത്. ബീഹാർ, പാറ്റ്ന യിലാണ് ജോലി ലഭിക്കുന്നത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവർക്കാണ് അപേക്ഷയ്ക്കാനുള്ള യോഗ്യത. Read more…

കേരള പോലീസില്‍ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 35 ഒഴിവുകളാണ് ഉള്ളത്. 22200 രൂപ മുതൽ 48000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 – 31 വയസ്സാണ് പ്രായപരിധി. അപേക്ഷ സമർപ്പിക്കുന്നവർ SSLC പാസായിരിക്കണം ( യോഗ്യതയുള്ളവരുടെ അഭാവത്തിൽ SSLC തോറ്റവരെയും, മതിയായ എണ്ണം ഇല്ലെങ്കിൽ എട്ടാം ക്ലാസ് യോഗ്യതയുള്ളവരെ നിയമിക്കും). Read more 

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒഴിവുകൾ – സെക്യൂർട്ടി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാം. 18,996 രൂപ ആണ് ബേസിക് ശമ്പളം. അഞ്ച് വർഷത്തേക്കാണ് ഈ നിയമനം. SSLC പാസ്സായവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷയ്ക്കാനുള്ള യോഗ്യത ഉള്ളത്. അപേക്ഷരുടെ പ്രായം 30 വയസ്സിന് താഴെയായിരിക്കണം. Read more…

RGCB യില്‍  മൾട്ടി ടാസ്കിങ് സ്റ്റാഫ്  തസ്തികയിൽ ഒരു ഒഴിവാണുള്ളത്. SSLC അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 12.06.2020 30 വയസ്സ് കഴിയരുത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12 ആണ്. Read more…. 

HMT ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.- ജൂനിയർ അസ്സോസിയേറ്റ് തസ്തികയിൽ ഒരു ഒഴിവാനുള്ളത്. 30.04.2021 വരെയാകും നിയമനം. SSLC ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ബന്ധപ്പെട്ട ട്രെഡിൽ പ്രവർത്തി പരിചയവും ആവശ്യമുണ്ട്.പ്രതിമാസം 18,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. Read more …

കൂടുതൽ ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply