മുത്തൂറ്റ് മിനി ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് ആപ്ലിക്കേഷൻ www.linkedin.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലുൾപ്പെടെ ബിസിനസ് എക്സിക്യൂട്ടീവ് ബ്രാഞ്ച് മാനേജർ എന്നീ തസ്തികകളിലാണ് നിലവിൽ അവസരമുള്ളത്. താല്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കുക.
ബിസിനസ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ എന്നീ തസ്തികകളിൽ തൃശ്ശൂരിൽ ഒഴിവുണ്ട്. ബിസിനസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. മാർക്കറ്റിംഗ് ചെയ്യാൻ താല്പര്യം ഉള്ളവർ ആയിരിക്കണം. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുക ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്).
ബ്രാഞ്ച് മാനേജർ തസ്തികയിൽ ആവശ്യമായ യോഗ്യതയും കുറഞ്ഞത് നാലു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു തസ്തികകളിലെ കുറിച്ചുള്ള വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം “Apply on company website ” എന്നത് ക്ലിക്ക് ചെയ്യുക .ശേഷം ഓപ്പൺ ആയി വരുന്ന പേജിൽ യോഗ്യത അനുസരിച്ച് താല്പര്യമുള്ള തസ്തികയുടെ താഴെ apply now എന്നതിൽ ക്ലിക്ക് ചെയ്തു ഈമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷകൾ സമർപ്പിക്കാം.മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്റ്റർ നൗ എന്നതിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയിട്ട് അപേക്ഷകൾ സമർപ്പിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക.
