കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി, തൃശ്ശൂർ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 6, 2021-ന് ഒരു ഇൻറർവ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതും ആയ ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ ഉൾപ്പെടെ തൃശ്ശൂർ ഉള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എത്തിച്ചേരുക.
പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. 2023 ജൂലൈ 29 വരെയായിരിക്കും ജോലിയുടെ ദൈർഘ്യം. ബോട്ടണി/ സുവോളജി/ ഫോറസ്ട്രി എൻവയോൺമെന്റൽ സയൻസ്/ സോഷ്യോളജി എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബിരുദം കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.
ഫോറെസ്റ്ററിയിൽ ഫീൽഡ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസം 19,000 രൂപ ആയിരിക്കും ഫെലോഷിപ്പ് ആയി ലഭിക്കുന്നത്. 36 വയസ്സാണ് പരമാവധി പ്രായപരിധി. എസ് സി/ എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
