ഗവൺമെൻറ് പ്രതീക്ഷാ ഭവനിൽ ജോലി ഒഴിവുകൾ.

ഗവൺമെൻറ് പ്രതീക്ഷാ ഭവനിൽ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലപ്പുറം ജില്ലയിൽ തവനൂർ ഗവൺമെൻറ് പ്രതീക്ഷ ഭവനിലാണ് അവസരം. മൾട്ടി ടാക്സ് കെയർ ഗിവർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിൽ ആണ് നിലവിൽ ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കുക.

വിഭാഗം :ഗവൺമെൻറ് പ്രതീക്ഷാ ഭവൻ
തസ്തിക:മൾട്ടി ടാക്സ് കെയർ ഗിവർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ
ഇന്റർവ്യൂ തീയതി : ഒക്ടോബർ 7,2021.

മൾട്ടി ടാക്സ് തസ്തികയിലേക്ക് ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് ജയിച്ചവർക്ക് ആണ് യോഗ്യത ഉള്ളത്. സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി, ബി.എഡ് (സ്പെഷ്യൽ എം.)ആർ അല്ലെങ്കിൽ ഡിഗ്രി, ഡി.എസ്.ഇ(എം.ആർ) ആണ്.

താല്പര്യം ഉള്ളതും മുകളിൽ പറഞ്ഞ യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 7 രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ വച്ച് നടക്കുന്നു ഇൻറർവ്യൂ പങ്കെടുക്കുക. ഇൻറർവ്യൂ പങ്കെടുക്കുമ്പോൾ ആവശ്യമായ രേഖകൾ (വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവർത്തിപരിചയം തുടങ്ങിയ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) കൊണ്ടുവരിക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ : 04942699050

Leave a Reply