കേരള പിന്നോക്ക വിഭാഗത്തിൽ അസിസ്റ്റന്റ് ആയി ജോലി നേടാം.

കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസ്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ജൂനിയർ അസിസ്റ്റൻറ്, അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20, 2021.

ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ 3 ഒഴിവുകളുണ്ട്. 22,200 രൂപ മുതൽ 45,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം കൂടാതെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ആണ് ആവശ്യമായ യോഗ്യത.

അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 06 ഒഴിവുകളുണ്ട്. 39,500 രൂപ മുതൽ 83,000 രൂപ വരെയാണ് നിശ്ചയിക്കുന്ന ശമ്പളം. 18 വയസ്സ് 36 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, ഏതെങ്കിലും മേഖലയിൽ എം.ബി.എ, പി.ജി.ഡി.സി.എ സർട്ടിഫിക്കറ്റ്, കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ റജിസ്ട്രേഷൻ വഴി ഓൺലൈനായി അപേക്ഷിക്കുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്.

ജൂനിയർ അസിസ്റ്റൻറ് നോട്ടിഫിക്കേഷൻ ലിങ്ക്
 അസിസ്റ്റൻറ് മാനേജർ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്  ലിങ്ക്

Leave a Reply