സർക്കാർ വകുപ്പുകളിൽ ക്ലാർക്ക് ആവാം- പത്താം ക്ലാസ് യോഗ്യത മതി.

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ക്ലാർക്ക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി-യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. എസ്.ടി വിഭാഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് തസ്തികളിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. താല്പര്യമുള്ളവർ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി ഒക്ടോബർ 20, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

ക്ലാർക്ക് തസ്തികയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ സർക്കാർ വകുപ്പുകളിലേക്ക് ആയിരിക്കും നിയമനം നടക്കുന്നത്. 19,000 രൂപ മുണ്ട് 43,600 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ആലപ്പുഴ-4, ഇടുക്കി-3, തൃശ്ശൂർ-4, വയനാട്-03, കാസർകോട്-03 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള ഒഴിവ് വിവരങ്ങൾ.

യോഗ്യത : 18-41 വയസ്സുവരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്.

അപേക്ഷിക്കേണ്ട രീതി : ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വൺടൈം രജിസ്ട്രേഷൻ നടത്തി ശേഷം ഓൺലൈനായി അപേക്ഷിക്കുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ലോഗിൻ ചെയ്തു apply now എന്നതിൽ ക്ലിക്ക് ചെയ്തു അപേക്ഷിക്കാവുന്നതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply