ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഒടിപി നൽകണം

നവംബർ മാസം മുതൽ പാചകവാതക വിതരണത്തിൽ കുറച്ചു മാറ്റങ്ങൾ സംഭവിക്കുവാൻ പോവുകയാണ്. മുൻപത്തെ സംവിധാനങ്ങൾ പാടെ മാറ്റിതിരുത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത് . ഇവ കൂടുതലായും പ്രതിഫലിക്കുന്നത് ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്കാണ്. ഇനി മുതൽ നമ്മൾ പാചകവാതകം വാങ്ങുക്കിമ്പോൾ OTP നൽകണം. അതായത് DAC(DELIVERY AUTHENTIFICATION CODE) നൽകിയെങ്കിൽ മാത്രമേ മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നമ്മുടെ കൈകളിലേക്ക് പാചക വാതകം എത്തുകയുള്ളൂ എന്ന് സാരം .

നവംബർ മാസത്തോടു കൂടി രാജ്യത്തെ നൂറോളം വരുന്ന നഗരപ്രദേശങ്ങളിലായിരിക്കും ആദ്യഘട്ടമെന്ന നിലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇങ്ങനെ വിതരണത്തിനെത്തുന്നത്.  ഇവ വിജയിക്കുന്നെങ്കിൽ മാത്രമേ രാജ്യമൊട്ടാകെ ഇത് പ്രാബല്യത്തിൽ വാരിയകയുള്ളു . പാചകവാതക വിതരണത്തിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനും അത് പോലെ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് തന്നെയാണോ പാചകവിതരണം നടത്തുന്നത് എന്ന് അറിയാനും വേണ്ടിയാണ് ഈ പുതിയ മാറ്റം വരുത്തുന്നത് .

നമ്മൾ ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ കൺഫർമേഷൻ നമ്പറുകൾ മാത്രമായിരുന്നു നമുക്ക് മെസ്സേജ് വഴി ലഭിക്കുന്നത്. ഇനി നമ്മൾ സാധാരണ ബുക്ക് ചെയ്യാറുള്ളത് പോലെ ബുക്ക് ചെയ്യുകയും ശേഷം ഡെലിവറി ചെയ്യുന്നതിന് മുൻപായി നമ്മുടെ മൊബൈലിലേക്ക് ഒരു OTP അഥവാ ഒന്നു ടൈം പാസ്സ്‌വേർഡ്‌ നമ്മുടെ മൊബൈലിലേക്ക് വരികയും ചെയ്യുന്നു. ശേഷം ഡെലിവറി സമയത്തു നമ്മുടെ കൈകളിലുള്ള ആ OTP നമ്മൾ അവർക്ക് കാണിച്ചെങ്കിൽ മാത്രമേ നമുക്ക് പാചകവാതകം ലഭിക്കുകയുള്ളു. കേരളത്തിൽ തൽകാലം നമുക്ക് ആശ്വാസത്തിന് വകയുണ്ട് , കാരണം ഈ ഒരു മാറ്റം പൂർണ തോതിൽ നമുക്ക് വരുന്നില്ല എന്നാണ് അറിയാൻ കഴഞ്ഞത്.

Leave a Reply