RCയിൽ പേര് മാറ്റാൻ

06-05-2020 ൽ മോട്ടോർ വാഹന വകുപ്പ്, നിങ്ങളുടെ കൈവശമുള്ള ഒരു വാഹനം നിങ്ങൾ മറ്റൊരാൾക്ക് വിൽക്കുമ്പോൾ കൈമാറ്റം ചെയ്യേണ്ടതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു കൊണ്ട് പുതിയ വികഞ്ജാപനം പുറപ്പെടുവിചിരിക്കുകയാണ്.മുൻപുണ്ടായിരുന്ന സംഗീർണ്ണതകൾ ഒഴിവാക്കിക്കൊണ്ടാണ് ഈ ഒരു സർക്കുലർ ഇറക്കിയിട്ടുള്ളത്. മുൻപ് ,വാഹനം വിൽക്കുന്നയാൾ അയാളുടെ ആർ ടി ഓഫീസിൽ പോയി ഒരു നോ ഡ്യുസ് സർട്ടിഫിക്കറ്റ് അപേക്ഷയുടെ കൂടെ സമർപ്പിക്കണമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം,വാഹനം വിൽക്കുന്നവരുടെയോ,വാങ്ങുന്നവരുടെയോ ആർ ടി ഓഫീസിൽ പോയി നിങ്ങൾക് അപേക്ഷ സമർപ്പിക്കാം. ഇവർ രണ്ടുപേരും സംയുക്തമായി ആലോചിച്ചു ഇവരിൽ ആരുടെയെങ്കിലും ആർ റ്റി ഓഫീസ് തിരഞ്ഞെടുക്കുക.

ശേഷം VAHAN-4 എന്ന വെബ്‌സൈറ്റിൽ കയറി അപേക്ഷ സമർപ്പിക്കുക. മുൻപ് വാഹനത്തിന്റെ എന്തെങ്കിലും തരത്തിലുള്ള കുടിശ്ശികകളോ ,അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ശിക്ഷ നടപടികളോ ഉണ്ടായിരുന്നെങ്കിൽ അതൊക്കെ തീർത്തതിന് ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളു. കൂടതെ നിലവിലുള്ള ആർ സിയിൽ ടെമ്പററി അഡ്രെസ്സ് എന്ന കാണിച്ചിരിക്കുന്ന ഭാഗത്തു അഡ്രെസ്സ് അല്ലാതെ മറ്റെങ്കിലും കാര്യം പ്രിന്റു ചെയ്തതായി ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ആർ ടി ഓഫീസിൽ പോയി തിരുത്തൽ നടപടികൾ ചെയ്തതിനു ശേഷം മാത്രമേ നിങ്ങൾ അപേക്ഷ സമർപ്പിക്കാൻ പാടുള്ളു. VAHAN – 4 ൽ നിങ്ങൾ അപേക്ഷ സമർപ്പിക്കുമ്പോൾ ,വിൽക്കുന്ന ആളിനെയും വാങ്ങുന്ന ആളിനെയും മൊബൈൽ നമ്പറുകളിലേക്ക് ഒരു OTP വരുന്നതായിരിക്കും. ഈ OTP നമ്പർ അപേക്ഷയിൽ കൊടുക്കേണ്ടതായി വരുന്നുണ്ട് .

അത് കൂടാതെ വാഹനത്തിന്റെ വില്പന വിലയും കൂടാതെ വിൽക്കപ്പെടുന്ന തീയതിയും അപേക്ഷയിൽ കാണിച്ചിരിക്കണം. അത്പോലെ വില്പന വിലയ്ക്ക് അനുസൃതമായി പാൻകാർഡ് കോപ്പിയും നമ്മൾ കാണിച്ചിരിക്കണം. നിങ്ങൾക്ക് ഈപേയ്മെന്റ് വഴി ഫീസ് അടയ്ക്കാവുന്നതാണ്. വാഹനം വാങ്ങുന്ന ആളിന്റെ അഡ്രെസ്സ് പ്രൂഫ് ,ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,പാൻ കാർഡ് തുടങ്ങിയവയുടെയൊക്കെ ഒറിജിനൽ പ്രൂഫ് സ്കാൻ ചെയ്ത് അപേക്ഷയുടെ കൂടെ സമർപ്പിക്കണം. ഇവയ്ക്ക് പുറമെ ഫോം നമ്പർ 29 ,ഫോം നമ്പർ 30 എന്നിവയിൽ വിൽക്കുന്നയാളും വാങ്ങുന്നയാളും ഒപ്പിടുകയും ഇവ കൂടെ അപേക്ഷയോടൊപ്പം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

തപാൽ വഴി ആർ സിയും മറ്റു വാഹന രേഖകളും ആർ റ്റി ഓഫീസിലേക്ക് അയച്ചു കൊടുക്കുകയും അതോടൊപ്പം പുതിയ ആർ സി സ്പീഡ് പോസ്റ്റ് വഴി തിരിച്ചു അയക്കേണ്ടതിലായിട്ട് മതിയായ സ്റ്റാമ്പ് ഒട്ടിച്ചു അതിൽ സെൽഫ് അഡ്രെസ്സ് എഴുതുക.ശേഷം അതും കൂടെ ചേർത്താണ് നമ്മൾ തപാലിൽ ആർ റ്റി ഓഫീസിൽ അയക്കേണ്ടത്. പ്രത്യേകിച്ചും ലോക്‌ഡോൺ സമയം ആയതു കൊണ്ട് ഓൺലൈൻ വഴു ടോക്കൺ എടുത്ത് നേരിട്ട് അപേക്ഷ സമർപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. VAHAN സൈറ്റിൽ അപേക്ഷ അപ്ലോഡ് ചെയ്തതിന് ശേഷം വാഹനത്തിന്റെ രേഖകൾ ആർ ടി ഓഫീസിൽ സമർപ്പിക്കുന്നതിന് പകരം ആർ.റ്റി ഓഫീസിനു മുൻവശത്തു സ്ഥാപിച്ച പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ബോക്സിൽ വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്.

Leave a Reply