ഡ്രൈവർ,ഡി.ടി.പി ഓപ്പറേറ്റർ ജോലി ഒഴിവുകൾ.

വയനാട് ജില്ലയിൽ ഡ്രൈവർ ജോലി നേടാൻ അവസരം. തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് ആംബുലൻസിൽ ആണ് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടക്കുന്നത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായവർക്കും കുറഞ്ഞത് രണ്ടുവർഷം മുൻപ് ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്കും ആണ് യോഗ്യത ഉള്ളത്.

60 വയസ്സാണ് പരമാവധി പ്രായപരിധി. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13 രാവിലെ 10 മണിക്ക് നടക്കുന്ന ഇൻറർവ്യൂ ഒറിജിനൽ രേഖകളുമായി പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ : 7593957259.

തിരുവനന്തപുരം സർക്കാർ സ്ഥാപനത്തിൽ ഡിപി ഓപ്പറേറ്റർ ജോലി നേടാൻ അവസരം. അച്ചടി വകുപ്പിലെ തിരുവനന്തപുരം ഗവൺമെൻറ് സെൻട്രൽ പ്രസ്സിൽ രണ്ടു മാസത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവൺമെൻറ് സെൻട്രൽ പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് മുൻപാകെ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം പാസായവർക്ക്, പ്രിൻറിംഗ് ടെക്നോളജി ഡിപ്ലോമ ഉള്ളവർക്കും, കെ.ജി.ടിഇ, .എം.ജി.ടി.ഇ വിജയമോ പ്രിൻറിംഗ് ടെക്നോളജി വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.ടി.പി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിടിപി അല്ലെങ്കിൽ വേർഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് ഉള്ളവരെ പരിഗണിക്കുന്നതായിരിക്കും.

Leave a Reply