ഒരുപാട് വിദ്യാർത്ഥികൾ അവരുടെ തുടർപഠനത്തിനു പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തികമായി ഏറെ ബുധിമുട്ട് നേരിടുന്നവർ ആയിരിക്കും. എന്നാൽ ഇവർക്കു സഹായമായി ഒരു ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപവരെ ലഭ്യമാകുന്ന ലോൺ കുറിച്ചാണ് ഇവിടെ നോക്കാൻ പോകുന്നത്. വെറും 2 ശതമാനം പലിശ നിരക്കിലാണ് ലോൺ നൽകുന്നത്. എന്നാൽ ഈ വായ്പ എല്ലാവർക്കും ലഭ്യമാകുന്നതല്ല.വിദേശ പഠനം ആഗ്രഹിക്കന്നവർക്ക് മാത്രമാണ് ഈ ലോണിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.എന്നാൽ അതിലും എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷ നൽകാൻ സാധിക്കില്ല.
വിദേശ രാജ്യങ്ങളിൽ പിജി, പിഎച്ഡി, പോസ്റ്റ് ഡോക്ടറേറ്റ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ വായ്പയ്ക്ക് നൽകാൻ സാധിക്കുകയുള്ളു. 2021-22 അപേക്ഷയാണ് ഇപ്പോൾ വന്നിരിക്കുന്നത്. എന്നാൽ ഈ വായ്പയ്ക്ക് അപേഷിക്കുന്നവർക്ക് ചില യോഗ്യത ഉണ്ടായിരിക്കണം. അതിൽ ഇന്ത്യയിൽ ഏതെങ്കിലും സർവകാശലയിൽ നിന്നും ഡിഗ്രീ പഠിച്ചവർക്കും 60 ശതമാനം മുകളിൽ മാർക്ക് ഉള്ളവർക്ക് മാത്രമേ ഈ വായ്പയ്ക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കകയുള്ളു.
അതുപോലെ 45 വയസിനു മുകളിൽ കവിയാൻ പാടില്ല.അതുമാത്രമല്ല ഡിഗ്രീ അവസാന വർഷം വിദ്യാർത്ഥികൾക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.വെറും രണ്ട് ശതമാനം പലിശ നിരക്കിലാണ് ഈ ലോൺ ലഭ്യമാവുന്നത്. കുറഞ്ഞത് മൂന്നു വർഷമാണ് ലോണിന്റെ കാലാവധി ഉള്ളത്. അതുപോലെ തന്നെ ഏഴ് വർഷം വരെ ലോൺ തിരിച്ചടിക്കാന്നുള്ള സമയം ലഭിക്കുന്നതാണ്.മാർച്ച് എട്ടാം തീയതിവരെയാണ് ഈ അപേക്ഷ നൽകാനുള്ള അവസാന ദിവസം.
