ബൊട്ടാണിക്കൽ റീസേർച്ച് ഇന്സ്ടിട്യൂട്ടിൽ 15 പ്രൊജക്റ്റ് സ്റ്റാഫ്.
CSIR, ലക്‌നൗ – നാഷണൽ ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 15 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പ്രൊജക്റ്റ് അസ്സോസിയേറ്റ് II, പ്രൊജക്റ്റ് സയന്റിസ്റ് III, പ്രൊജക്റ്റ് അസ്സോസിയേറ്റ് I, സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസ്സിസ്ടന്റ്, പ്രൊജക്റ്റ്- കോ ഓഡിനേറ്റർ, വെബ് ഡെവലപ്പർ, പ്രോഗ്രാം എക്സിക്യൂട്ടീവ്, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് ആണ് അവസരം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറവും www.nbri.res.in എന്ന വെബ്സൈറ്റ് ൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറവുമായി ജനുവരി 21,22,25 തീയതിയിൽ അഭിമുഖത്തിൽ പങ്കെടുക്കുക . .
പരിശീലന കേന്ദ്രങ്ങളിൽ ക്ലാർക് / കമ്പ്യൂട്ടർ ഓപ്പറേറ്റർ
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ ഒഴിവുകളിലേക്ക് നിയമിക്കുന്നത് കരാർ അടിസ്ഥാനത്തിലാകും. നാട്ടിൽ തന്നെ ഒരു നല്ല ജോലി നോക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. ഒഴിവുകളുടെ എണ്ണം, ജോലിയുടെ സ്ഥലം, ശമ്പളം, യോഗ്യത അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ കേന്ദ്രത്തിൽ ഒരു ക്ലാർക്കിന്റെ ഒഴിവും, കണ്ണൂർ ജില്ലയിൽ തലശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒരു ഒഴിവും ആണുള്ളത്. SSLC ജയിച്ചവർക്ക് ക്ലർക്ക് ഒഴുവിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്ലസ് റ്റു വും DCC യും ആണ് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒഴുവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. അഭിമുഖം നടക്കുന്നത് തിരുവനന്തപുരം വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ വെച്ചാണ്.
