ഓണമാസ പ്രത്യേക പദ്ധതികൾ കയ്യിലെത്തും.

കോവിഡ് മഹാമാരിയിലും പ്രളയത്തിലും ബുദ്ധിമുട്ടുന്ന മലയാളികൾക്ക് ആശ്വാസം എന്ന രീതിയിൽ ഓണാത്തോട് അനുബന്ധിച്ച് നിരവധി പദ്ധതികൾ കേരള സർക്കാർ കൊണ്ട് വന്നിട്ടുണ്ട്. ഓണകിറ്റ് വിതരണത്തിന്റെ നടപടികൾ നടക്കുന്നു. 500 രൂപ വില വരുന്ന കിറ്റുകൾ ആകും സാധാരണക്കാർക്ക് ലഭിക്കുക. APL BPL വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.

ഓണത്തിന് ലഭിക്കുന്ന മറ്റൊരു സന്തോഷ വാർത്ത എന്തെന്നാൽ കേരളത്തിലെ സാമൂഹിക സുരക്ഷ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന ഏകദേശം എഴുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് മെയ് ജൂൺ മാസത്തെ പെൻഷനുകൾ ബാങ്ക് അക്കൗണ്ടിലും കൈകളിലുമായി എത്തി ചേർന്നിട്ടുണ്ട്. ഇപ്പോൾ ജൂലൈ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകകൾ കൂടി നേരത്തെ എത്തിക്കാൻ തീരുമാനം ഉണ്ട്. അതായത് 2600 രൂപ കൂടി ഉടൻ ലഭിക്കുന്നതായിരിക്കും.

ഈ പദ്ധതിക്ക് വേണ്ടി 1800 കോടി രൂപയാകും. സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾക്ക് വേണ്ടിയുള്ള പെൻഷൻ മാസ്റ്ററിങ് ഇത് വരെ ചെയ്യാത്തവർക്ക് ഓഗസ്റ്റ്16 തീയതി വരെയായിരിക്കും ലഭിക്കുന്നത്. അക്ഷയ അല്ലെങ്കിൽ ജനസേവ കേന്ദ്രങ്ങൾ വഴി ഇത് വരെ മാസ്ട്രിങ് ചെയ്യാത്തവർക്ക് അവസരം. മത്സ്യ തൊഴിലാളികൾക്ക് സൗജന്യ കിറ്റും 3000 രൂപ അലവൻസും വിതരണം പുരോഗമിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർക്ക് 100 ദിവസം പൂർത്തിയായവർക്ക് 1000 രൂപ നിക്ഷേപിക്കാൻ തീരുമാനം നടക്കുന്നുണ്ട്. കൂടാതെ മുൻപ് 1000 രൂപ ലഭിക്കാത്തവർക്ക് വിതരണം പുരോഗമിക്കുന്നുണ്ട്.

 

Leave a Reply