ഇന്റര്‍വ്യൂ വഴി കേരളത്തില്‍ ജോലി

കെ.വി.എ.എസ്.യൂ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്.ഫീഡ് മിൽ സൂപ്പർവൈസർ, ഫീഡ്‌മിൽ ടെക്‌നിഷ്യൻ, ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓഫ്‌ലൈൻ ആയിട്ടും നവംബർ 30,2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാനും തുടർന്ന് വായിക്കുക.

ഫീഡ് മിൽ സൂപ്പർവൈസർ തസ്തികയിൽ 01 ഒഴിവുണ്ട്. 680 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ദിവസ വേതനം. പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. ഫീഡ് മിൽ ടെക്‌നിഷ്യൻ തസ്തികയിൽ 01 ഒഴിവാണുള്ളത്. ദിവസേന ശമ്പളം 680 രൂപയാണ്. SSLC ജയിച്ചിരിക്കണം, കൂടാതെ ഫിറ്റർ/മെക്കാനിക്കൽ/ഓട്ടോമൊബൈലിൽ ITI ഡിപ്ലോമയാണ് യോഗ്യത. ലാബ് അസിസ്റ്റന്റ് തസ്തികയിലും 1 ഒഴിവുണ്ട്. ദിവസേന 730 രൂപയാണു ശമ്പളം. കെമിസ്ട്രി അല്ലെങ്കിൽ ബയോ കെമിസ്ട്രിയിൽ BSC അല്ലെങ്കിൽ MSC ആണ് യോഗ്യത. അക്കൗണ്ടന്റ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം ദിവസേന 730 രൂപയാണ്. എം.കോം/ ബി.കോം, റ്റാലി സോഫ്റ്റ്‌വെയർ കോഴ്സ് ഉള്ളവർക്ക് അപേക്ഷിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply