വളരെ മികച്ച ലാഭം കൊയ്യാവുന്ന സംരംഭം.

വളരെയധികം സാധ്യതയുള്ള ഒരു ബിസിനസ് സംരംഭമാണിത്. അതെ പോലെ തന്നെ ബിസിനെസ്സുകൾക്കിടയിൽ വില്ലനായി വരുന്ന മത്സരങ്ങളുടെ എണ്ണത്തിലെ കുറവും ഇവിടെ വലിയ ഒരു ആശ്വാസം തന്നെയാണ്. ഇവിടെ നമ്മൾ ഉത്പാദിപ്പിക്കുന്നത് മുള്ളു വേലികൾ നിർമിക്കാൻ ഉപയോഗിക്കുന്ന കമ്പികൾ ആണ്. വളരെയധികം മുതൽമുടക്കുകൾ ഒന്നും തന്നെ ആവശ്യമിലാത്ത ഒരു നിർമ്മാണ സംരംഭമാണിത്.

ഏകദേശം അഞ്ചുലക്ഷം രൂപ മെഷീനുകൾക്ക് വേണ്ടി മുടക്കിയാൽ മതിയാകുന്നതാണ്. ഇവ ഉപയോഗിച്ച് കൊണ്ട് ഒരു ദിവസം 800 മുതൽ 900 കിലോ വരെ ഉത്പന്നം നിർമിക്കാൻ സാധ്യമാകുന്നു.ഇതിൽ ഒരു കിലോയ്ക് 5 രൂപ മാർജിൻ എടുത്തു കൊണ്ട് വിൽക്കുവാൻ നമുക്ക് സാധിക്കുകയാണെങ്കിൽ പ്രതി ദിനം 4000 രൂപ വരുമാനം നേടിത്തരുന്നു.

ഇതിനു പുറമെയായി കുറച്ചു കൂടുതൽ മുതൽമുടക്ക് ആവശ്യമായി വരുന്നത് വർക്കിങ് കാപിറ്റലിന് ആണ്. ഏകദേശം ഒരു മാസത്തേക്ക് ആവശ്യമായി വരുന്ന അസംസ്‌കൃത വസ്തുവിന് 8 ലക്ഷം രൂപയോളം വില വരുന്നുണ്ട്. ചെറിയ തോതിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ കുറച്ചു ഭാരിച്ച തുക ആവാൻ സാധ്യത ഉണ്ട്. ഇതിന്റെ മെഷീനറികളും മറ്റും ഗുജറാത്തിലെ രാജ്കോട്ട് , പഞ്ചാബിലെ അമൃത്‌സർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ലഭ്യമാണ്.

അത് പോലെ തന്നെ ഛത്തീസ്‌ഗഡിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും ഒക്കെയാണ് ഇതിനാവശ്യമായ അസംസ്‌കൃത വസ്തുവായ ജി ഐ വയറുകൾ ലഭിക്കുന്നത്. മൂലധന മുടക്കിനും അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനും ആവശ്യമായ തുകയ്ക്ക് നിങ്ങൾക്ക് ബാങ്ക് വായ്പകളെ ആശ്രയിക്കാവുന്നതാണ്. ശെരിയായ മാർക്കറ്റ് സ്റ്റഡി നടത്തിയതിന് ശേഷവും ,ഈ ബിസിനസിനെ കുറിച്ച് നല്ല രീതിയിൽ പഠിച്ചു കഴിഞ്ഞതിന് ശേഷവും മാത്രം ആത്മവിശ്വാസം ഉള്ളവർക്ക് ഇതുമായി സധൈര്യം മുന്നോട്ട് പോവാൻ സാധിക്കുന്നതാണ്.

Leave a Reply