എട്ടാം ക്ലാസ് തോറ്റവർക്ക് മുതൽ ജോലി

പ്രഫഷണൽ അസിസ്റ്റന്റ്, ക്ലറിക്കൽ അസിസ്റ്റന്റ്, പ്യൂൺ, ലേബർ തുടങ്ങിയ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്താൻ അണ്ണാ യൂണിവേഴ്സിറ്റി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നവംബർ 06,2020 മുതൽ നവംബർ 16,2020 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും യോഗ്യത, ശമ്പളം,അപേക്ഷ ഫീസ്, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

പ്രഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം ദിവസേന 647 രൂപയാണ്. ഏറോനോട്ടിക്കൽ/ മെക്കാനിക്കൽ/എലെക്ട്രിക്കൽ/ എഞ്ചിനീയറിംഗ് ഡിപ്ലോമയിൽ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം. ക്‌ളെറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 448 രൂപയാണ് ദിവസേന ശമ്പളം. ഏതെങ്കിലും ഡിഗ്രീ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായവർക്കും കമ്പ്യൂട്ടർ അറിവ് ഉള്ളവർക്കും അപേക്ഷിക്കാം.

പ്യൂൺ തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ദിവസേന ശമ്പളം 391 രൂപയാണ്. എട്ടാം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ലേബറർ തസ്തികയി 306 രൂപയാണ് ദിവസേന ശമ്പളം. എട്ടാം ക്ലാസ് കുറഞ്ഞ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply