കേരള പോലീസിൽ വീണ്ടും അവസരം

കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം, പോലീസ് ഫിംഗർ പ്രിന്റ് ബ്യുറോ ഡിപ്പാർട്മെന്റ് ലേക്ക് ഫിംഗർ പ്രിന്റ് സെർച്ചർ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി 02/12/2020 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

ഈ തസ്തികയിലേക്ക് ഒഴിവുകളുടെ എണ്ണം 1 ആണ് . നിശ്ചയിച്ചിരിക്കുന്ന ശമ്പളം 30,700 രൂപ മുതൽ 65,400 രൂപ വരെയാണ്. ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴിയാകും നിയമനം നടക്കുന്നത്. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരം അർഹതയുള്ള വിഭാഗത്തിന് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

കെമിസ്ട്രി/ ഫിസിക്സിൽ Bsc ഡിഗ്രീ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി (www.keralapsc.gov.in) അപേക്ഷകൾ സമർപ്പിക്കാവുന്നത്. ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കാവുന്നത്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ : ലിങ്ക്

Leave a Reply