ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത! ഇത് വരെ നിങ്ങൾ കേട്ടറിഞ്ഞില്ലാത്ത തരത്തിലുള്ള ഒരു ലോൺ നിങ്ങൾക്ക് ഒരു സംരംഭം കുറിക്കാൻ സഹായവുമായി എത്തുകയാണ്. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഒരു ബിസിനെസിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്കും ഈ ഒരു ആനുകൂല്യം ലഭിക്കുന്നതാണ്. നിങ്ങൾ പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും നിങ്ങൾക്ക് ഈ ധനസഹായം തീർച്ചയായും ലഭിക്കുന്നതായിരിക്കും.
സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ നേരിടുന്ന ഈ കൊറോണക്കാലത്തു നിങ്ങൾക്ക് ഒരു കൈത്താങ്ങ് എന്നോണം സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ ധനസഹായവുമായി എത്തുകയാണ്. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴിയാണ് നിങ്ങളുടെ കൈകളിലേക്ക് ഈ തുക എത്തുന്നത്. സാധാരാണക്കാരും പാവപ്പെട്ടവരും അടങ്ങുന്ന ഈ സമൂഹത്തിന് ഈ ഒരു സഹായം വളരെ ഉപകരിക്കുമെന്നതിൽ യാതൊരു സംശയവും ഇല്ല.വളരെ വലിയ അന്വേഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ , വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ,ഏകദേശം വെറും 7 ദിവസത്തിനകം തന്നെ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നതായിരിക്കും.
അൻപത് ശതമാനം തുക മുൻകൂറായി നിങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു. ഇതിനായി നമ്മൾ ഒരു ഈടും നൽകേണ്ടതായി വരുന്നില്ല. സ്ത്രീകൾക്കും ഭിന്നശേഷിക്കാരായ ആളുകൾക്കും പ്രത്യേകം മുൻഗണന ഉണ്ടായിരിക്കുന്നതായിരിക്കും. ഈ ലോണിന് നിങ്ങൾക്ക് മൂന്നു വർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കുന്നതായിരിക്കും. കൂടാതെ ആഴ്ച തോറും നിങ്ങൾക്ക് ഗൂഗിൾ പേ, ഫോൺ പേ തുടങ്ങി നൂനതനമായ മാർഗ്ഗങ്ങളിലൂടെ പണം തിരിച്ചടയ്‌ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
ലോൺ ലഭിക്കുന്നതിന് ആവശ്യമായ എം എസ് എം ഇ രെജിസ്ട്രേഷൻ,പാൻ കാർഡ് മുതലായവ കോർപറേഷൻ മുഘേനെ നിങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ലോൺ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും കേരള ഫിനാൻഷ്യൽ കോർപറേഷൻ ചെയ്ത് തരുന്നതായിരിക്കും. വെറും 7 % പലിശ നിരക്കിലാണ് നിങ്ങൾക്ക് ഈ തുക ലഭിക്കുന്നത്.
