കർഷക ക്ഷേമനിധിയുടെ ഒരു പദ്ധതി, ഇത് പ്രകാരം 10,000 രൂപ വരെ പ്രതിമാസം ലഭിക്കും. ഈ പദ്ധതി വഴി ആർക്കൊക്കെ അപേക്ഷിക്കാം, അപേക്ഷിക്കേണ്ട രീതി, ആവശ്യമുള്ള രേഖകൾ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കേന്ദ്ര സർക്കാർ കിസാൻ സമ്മാൻ നിധി വഴി 6000 രൂപ പ്രതിവർഷം നൽകി വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ആരംഭിക്കാൻ പോകുന്ന കേരള കർഷക നിധിയാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നത്. 50 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ആണ് ഇതിന്റെ അനുകൂല്യ൦ ലഭിക്കുന്നത്.
താറാവ്, മുയൽ, കോഴി, ആട് കന്നുകാലി കൃഷി പരിപാലന മേഖലകളിൽ എല്ലാം ഈ പദ്ധതി പ്രകാരം വരെയുള്ള ആനുകൂല്യം ലഭിക്കുന്നത്. കുറഞ്ഞത് 5 വർഷം എങ്കിലും ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്കും 18 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷയ്ക്കാനുള്ള അർഹതയുള്ളത്. 5 ലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനം ഉള്ളവർക്കും 5 സെന്റ് മുതൽ 15 ഏക്കർ വരെ ഭൂമി ഉള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും.’
കുറഞ്ഞത് 100 രൂപയാണ് അംശദായം അടയ്‌ക്കേണ്ടത്. 250 രൂപ വരെ സർക്കാർ വിഹിതം . പെൻഷൻ തുക അംശദായ തുക കൂടുതൽ അടയ്ക്കുന്നതിന് അനുസരിച്ച് വർധിക്കും. ഇതിൽ ഒറ്റതവണയായി തുക ലഭിക്കുന്നത് 25 വർഷം അംശദായം അടച്ചവർക്കാണ്. കൂടാതെ എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ്, വിവാഹം പ്രസവം തുടങ്ങിയവയ്ക്ക് സഹായം. അപകടം മരണം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരവും ലഭിക്കും.
