സതീഷ് ധവാൻ സ്പേസ് സെന്റർ ( SDSC SHAR ) നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. നേഴ്സ്- ബി, ലാബ് ടെക്‌നിഷ്യൻ, ഫയർമാൻ തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ അറിയാൻ തുടർന്ന് വായിക്കുക.
നേഴ്സ് ബി തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. നിർശ്ചയിച്ചിരിക്കുന്ന ശമ്പളം 44900 രൂപ മുതൽ 142400/- രൂപ വരെയാണ്. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. SSLC അല്ലെങ്കിൽ SSC കൂടാതെ നഴ്സിങ്ങിൽ 3 വർഷത്തെ ഡിപ്ലോമയും ഉള്ളവർക്കും അപേക്ഷയ്ക്കാനുള്ള യോഗ്യത.
ലാബ് ടെക്‌നിഷ്യൻ എ തസ്തികയിൽ 03 ഒഴിവുകളുണ്ട്. പ്രതിമാസ ശമ്പളം 25500 – 81100 രൂപ വരെയാണ്. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. SSLC അല്ലെങ്കിൽ SSC കൂടാതെ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
ഫയർമാൻ എ തസ്തികയിൽ 07 ഒഴിവുകളാണുള്ളത്. 19900 രൂപ മുതൽ 63200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.18-25 വയസ്സാകും പ്രായപരിധി. SSLC അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്..
താല്പര്യമുള്ളവർക്ക് യോഗ്യതയനുസരിച്ചുള്ള തസ്തികകളിലേക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കോവിഡ് പശ്ചാത്തലത്തിൽ ഓഗസ്റ്റ് 6,2020 വരെ നീട്ടിയിട്ടുണ്ട്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| തീയതി മാറ്റിയ നോട്ടിഫിക്കേഷൻ | ലിങ്ക് |
