കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

5846 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സ്പെറ്റംബർ 7,2020 . തസ്തിക സംബന്ധിച്ചുള്ള യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, അപ്ലിക്കേഷൻ ഫീസ്, അപേക്ഷയ്‌ക്കേണ്ട രീതി തുടങ്ങിയ അറിയാൻ താഴെ ഒടുത്തിട്ടുള്ള വായിച്ചു മനസ്സിലാക്കുക.

അപേക്ഷകന്റെ പ്രായപരിധി 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് . SC/ST വിഭാഗത്തിന് 5 വർഷവും, ഓ.ബി.സി വിഭാഗത്തിന് 3 വർഷവും അംഗവൈകല്യമുള്ളവർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 10,+2 പാസ്സായവർക്കും ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്.

അപേക്ഷ ഫീസ് 100 രൂപയാണ് , വനിതകൾക്കും, SC/ST, ESM, വിഭാഗത്തിന് ഫീസില്ല. താല്പര്യമുള്ളവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യത ഉള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 7 വരെ അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യല്‍ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം ഓണ്‍ലൈന്‍ ആയി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply