യാത്രയ്ക്കിടെ കൊവിഡ് എങ്കിൽ എമിറേറ്സ് 1 കോടി തരും.

ലോകമെമ്പാടും കൊവിഡ് എന്ന മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ്-ന്റെ വാഗ്ദ്ധാന൦. എമിറേറ്റ്സ് എയര്‍ലൈന്‍സ്-ന്റെ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ ഏതെങ്കിലും സാഹചര്യത്തില്‍ കൊറോണ വൈറസ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ മെഡിക്കല്‍ ചിലവിനത്തില്‍ ഇന്‍ഷുറന്‍സ് തുകയായി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിൽ യാത്ര ചെയ്യുന്ന ദിവസം മുതൽ മുപ്പത്തിയൊന്ന് ദിവസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക .

2020 ഒകേ്ടാബര്‍ 31വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് മേൽ പറഞ്ഞ ആനുകൂല്യം ലഭ്യമാക്കാൻ സാധിക്കുന്നത്, കൂടാതെ രോഗം ബാധിച്ചയാളുടെ 14 ദിവസത്തെ ക്വാറന്റീന്‍ ചിലവും കമ്പനി വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദിവസേന നൂറ് യൂറോ, അതായത് ഏകദേശം 8600രൂപയാകും നൽകുന്നത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച സാഹചര്യത്തിൽ യാത്ര പ്രോത്സാഹിപ്പിക്കാനായിട്ടാണ് തീരുമാനം.

ഈ ഒരു സേവനം തികച്ചും സൗജന്യമാണ്,കൂടാതെ ഇതിനായി രജിസ്‌ട്രേഷൻ ആവശ്യമില്ല. ഏത് രാജ്യത്തേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്കും, കൂടാതെ ലക്ഷ്യസ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്താലും ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. കമ്പനിയുടെ ഈ പുതിയ നയം ദുബൈ വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപ്പിലാക്കിയത്. എല്ലാ യാത്രക്കാരെയും വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കണം എന്നും യുഎഇ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply