ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ 51 കോൺസ്റ്റബിൾ ( ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. ഔദ്യോഗിക വെബ്സൈറ്റ് (www.itbpolice.nic.in) വഴി ജൂലൈ 13,2020 മുതൽ 26.08.2020 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.
51 ഒഴിച്ചുകളാണ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലുള്ളത്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടാതെ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള കായിക യോഗ്യതകളും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 18 വയസ്സ് മുതൽ 23 വയസ്സ് വരെയാണ് പ്രായപരിധി. SC/ST വിഭാഗത്തിന് 5 വർഷവും, ഓ.ബി.സി വിഭാഗത്തിന് 3 വർഷവും അംഗവൈകല്യമുള്ളവർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
21,700 രൂപ മുതൽ 69,100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. 100 രൂപയാണ് അപേക്ഷ ഫീസ്. താല്പര്യമുള്ളവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യത ഉള്ളവർക്കും 26.08.2020 മുൻപായി അപേക്ഷിക്കാം.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
