നാട്ടിലുള്ളവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമത്തിനായി വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ശ്രദ്ധിക്കാറില്ല . ഇതെങ്ങനെ മനസ്സിലായി എന്നാൽ കണക്കുകൾ പ്രകാരം മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു.കൂടുതൽ പേർക്കും പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും ഒക്കെ തന്നെയാണ് കാരണങ്ങൾ.
എന്തൊക്കെയാണ് ലഭിക്കുന്ന ആനുകൂല്യങ്ങൾ ?60 വയസിനുശേഷം പെൻഷൻ ലഭിക്കും കൂടാതെ .കുടുബ പെൻഷൻ (പെൻഷന്റെ 60 %),അവശതാ പെൻഷൻ,മരണാനന്തര സഹായം (1 ലക്ഷം ). ഇനി പെൻഷൻ യോഗ്യതക്ക് മുൻപായി ചികിത്സ സഹായം,വിവാഹ സഹായം, പ്രസവാനുകുല്യം , വിദ്യാഭ്യാസ ആനുകൂല്യം .മാത്രമല്ല ഭവന -സ്വയം തൊഴിൽ വായ്പകൾ .സഹകരണ സംഘങ്ങൾ ,കമ്പനികൾ ,കൂടാതെ മറ്റ് സ്ഥാപന അംഗങ്ങൾക്ക് സ്വയം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായിട്ടുള്ള സഹായവും ബോർഡിൻറെ ഭാഗത്ത് നിന്നും ലഭിക്കും.
ആർക്കൊക്കെ അംഗത്വം എടുക്കാൻ യോഗ്യത?വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ 18 മുതൽ 60 വരെ പ്രായമുള്ള മലയാളികളായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും കേരള പ്രവാസി ക്ഷേമ ബോർഡിൽ അംഗത്വമെടുക്കാം.
എങ്ങനെ രജിസ്റ്റർ ചെയ്യാം ?അംഗത്വ ഫീസ് 200 രൂപയും, അംശാദായം പ്രവാസി’ വിദേശം 300 രുപയും തിരികെ എത്തിയ പ്രവാസികൾക്കും അന്യസംസ്ഥാന മലയാളികൾക്കും 100 രുപയും ,മടങ്ങി വന്ന അന്യസംസ്ഥാന മലയാളികൾക്ക് 50 രുപയും ആണ് അടക്കേണ്ടത്, ഇത് പ്രതിമാസമായോ വാർഷീകമായോ അടക്കാം.ഓൺലൈനായിട്ടാണ് രെജിസിട്രേഷൻ , ക്ഷേമനിധി അംഗത്വവും കാർഡും, അംശാദായ അടവ് എന്നിവ അപേക്ഷിക്കുക.
ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം.?
ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ “http://www.pravasikerala.org/onlineappln.php ” എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക.ഇനി നിങ്ങളുടെ കാറ്റഗറി തിരഞ്ഞെടുക്കുക.വിദേശത് ഉള്ളവർ ഒന്നും ,വിദേശത് നിന്ന് തിരിച്ചു വന്നവർ രണ്ടും,കേരളിത്തിനു പുറത്തും ഇന്ത്യക്ക് അകത്തുമായി ജോലി ചെയ്യുന്നവർ തുടങ്ങി 3 ഓപ്‌ഷനുകൾ തിരഞ്ഞെടുക്കാം.പൂർണമായ വിവരങ്ങൾ ചേർത്തതിന് ശേഷം ഫോട്ടോ, ഒപ്പ് ,മറ്റുരേഖകൾ അപ്‌ലോഡ് ചെയ്യുക.മൊബൈൽ നമ്പർ ചേർക്കുമ്പോൾ ഇന്ത്യൻ നമ്പർ തന്നെ കൊടുക്കുകഎല്ലാം വിവരങ്ങളും പൂരിപ്പിച്ച് തീർന്നു കഴിഞ്ഞാൽ “”SUBMIT “” ചെയ്യുകതുടർന്ന വരുന്ന പയ്മെന്റ്റ് വിൻഡോയിൽ പണം അടക്കാം. 200 രൂപയാണ് ചാർജ്.പണം അടച്ചു കഴിഞ്ഞാൽ നിങ്ങള്ക് ഒരു അപ്ലിക്കേഷൻ നമ്പർ കിട്ടും.അത് സൂക്ഷിച്ചു വെക്കേണ്ടതാണ്.പിന്നീടുള്ള ആവശ്യങ്ങൾക്ക് ഈ നമ്പർ സൂക്ഷിച്ചു വെക്കുക.അപേക്ഷ കൊടുത്ത് 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ കാർഡ് ഓൺലൈനിൽ നിന്ന് പ്രിന്റ് ചെയ്തെടുക്കാം.തൊട്ടടുത്ത മാസം മുതൽ അംശദായം അടക്കാനും സാധിക്കും.
