മിൽമയിൽ നിരവധി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും മിൽമയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണു.ടെക്‌നിഷ്യൻ (ഇലക്ട്രിഷ്യൻ),അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ,ജൂനിയർ സിസ്റ്റം ഓഫീസർ (ഓപ്പൺ സോഴ്സ് ഡെവലപ്പർ) .ഓഫീസില നോട്ടിഫിക്കേഷനിൽ പറഞ്ഞ പോലെ എല്ലാ യോഗ്യതയും ഉള്ളവർക്ക് ഓൺലൈനായി 04.03.2020 മുതൽ 18.03.2020 തീയതി വരെ അപേക്ഷിക്കാം.തസ്തികകളുടെ യോഗ്യത വിവരങ്ങൾ,ശമ്പള സ്കെയിൽ,അപേക്ഷിക്കേണ്ട രീതി,ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് താഴെ പറയുന്നവ വായിച്ച് മനസ്സിലാക്കുക.
ടെക്‌നിഷ്യൻ (എലെക്ട്രിക്കൽ) തസ്തികയിൽ 5 ഒഴിവുവകളാണ് ഉള്ളത്.പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ആണ് ആവശ്യമായ യോഗ്യത കൂടാതെ ഐടിഐ അല്ലെങ്കിൽ എൻ എ സി അല്ലെങ്കിൽ എൻ ടി സി ട്രേഡ് സർട്ടിഫിക്കറ്റ് .20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.40 വയസ്സാണ് ആണ് ഉയർന്ന പ്രായപരിധി.ആലപ്പുഴ പാലക്കാട് എന്നീ സ്ഥലങ്ങളിലാകും പോസ്റ്റിങ്ങ്.
അസ്സിസ്ടന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികലയിലേക്ക് 2 ഒഴിവുകളാണ് ഉള്ളത്.ആവശ്യമായ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ .ഐ സി എ ഐ പരീക്ഷയിൽ ജയിച്ചിരിക്കണം,പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.28,900 രൂപ യാണ് ശമ്പളം 40 വയസ്സാണ് ആണ് ഉയർന്ന പ്രായപരിധി .ജോലി കിട്ടുന്ന സ്ഥലങ്ങൾ തിരുവനന്തപുരവും ആലപ്പുഴയും.
ജൂനിയർ സിസ്റ്റം ഓഫീസർ (ഓപ്പൺ സോഴ്സ് ഡെവലപ്പർ) തസ്‌തിയിൽ 3 ഒഴിവുകളാണ് ഉള്ളത്.ആവശ്യമായ യോഗ്യത കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി യിൽ ബിടെക് അല്ലെങ്കിൽ ബി ഇ. അല്ലെങ്കിൽ എം സി എ .28,900രൂപ യാണ് ശമ്പളം, 40 വയസ്സാണ് ആണ് ഉയർന്ന പ്രായപരിധി.തിരുവനന്തപുരത്തായിരിക്കും പോസ്റ്റിങ്ങ് വരുന്നത്.
അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ളതും യോഗ്യതയുള്ളവർക്കും ഓൺലൈനായി മിൽമയുടെ ഔദ്യോകിയ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.അപ്ലിക്കേഷൻ മുഴുവനായും പൂരിപ്പിച്ച ശേഷം ഓൺലൈനായി സബ്മിറ്റ് ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് വായിച്ച് മനസ്സിലാക്കി അതിന് ശേഷം മാത്രം അപേക്ഷിക്കുക. 18.03.2020 തീയതിക്ക് ശേഷം വരുന്ന അപേക്ഷകൾ ഒന്നും സ്വീകരിക്കുന്നതല്ല.ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
