പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന.

ഒരു വർഷത്തെ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന (പി‌എം‌എസ്ബി‌വൈ), ഏതൊരു ഇൻഷുറൻസ് പോലെ ഇതും വർഷം തോറും പുതുക്കാവുന്നതാണ്. അപകടം സംഭവിക്കുന്നത് മൂലമുണ്ടാകുന്ന മരണത്തിൽ നിന്നോ വൈകല്യത്തിൽ നിന്നോ ഈ പദ്ധതി വഴി പരിരക്ഷ ലഭിക്കുന്നതാണ്.ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് അനുമതിയുള്ളത് വാർഷിക പുതുക്കൽ അടിസ്ഥാനത്തിൽ ജൂൺ 1 മുതൽ മെയ് 31 വരെയാണ്.താല്പര്യമുള്ളവർക്ക് മെയ് 31-നോ അതിനുമുമ്പോ ഓട്ടോ ഡെബിറ്റ് പ്രാപ്തമാക്കുന്ന ഒരു ബാങ്ക് അക്കൌണ്ട് ഉപയോഗിച്ച് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 18 മുതൽ 70 വയസ്സുവരെയുള്ള ആളുകൾക്കാണ് ഇതിൽ ചേരാനുള്ള അർഹത.

ഏത് ബാങ്ക് വഴിയാണോ അക്കൗണ്ട് ബന്ധപ്പെടുത്തിയിരിക്കുന്നത്,ആ ബാങ്കുകളുമായി സഹകരിച്ച് പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളുടെയും (പി‌എസ്‌ജി‌സി) മറ്റ് പൊതു ഇൻഷുറൻസ് കമ്പനികളും മുഖേനയാണ് സർക്കാർ ഈ ഇൻഷുറൻസ് പദ്ധതി ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അവരുടെ വരിക്കാർക്കായി പദ്ധതി നടപ്പിലാക്കുന്നതിനായി ഏതെങ്കിലും പൊതു ഇൻഷുറൻസ് കമ്പനികളുമായി പങ്കെടുക്കുന്ന ബാങ്കുകൾക്ക് ബന്ധപ്പെടാൻ സ്വാതന്ത്ര്യമുണ്ട്,വരിക്കാരുടെ പദ്ധതി നടപ്പിലാക്കുന്നതിനായി ആണ് ഇത്.ഇൻഷുറൻസ് പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതിയെ പറ്റി അറിയാനും താഴെ കൊടുത്തിരിക്കുന്ന വായിച്ച് മനസ്സിലാക്കുക.

ഈ പദ്ധതിയിൽ ആർക്കൊക്കെ അംഗങ്ങളാകാം എന്ന് നോക്കാം.18 വയസ്സ് മുതൽ 70 വയസ്സുവരെയുള്ള എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഈ പദ്ധതിയിൽ ചേരാനാള്ള യോഗ്യതയുണ്ട്. വ്യത്യസ്ത ബാങ്കുകളിൽ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകളുള്ളവരാണെങ്കിലും ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് വഴി മാത്രമേ ഒരു ആളിന് സ്കീമിൽ ചേരാൻ അർഹതയുള്ളൂ.ഏതൊക്കെ കാര്യങ്ങൾ കാരണമാണ് ഇൻഷുറൻസ് പദ്ധതി ലഭ്യമാകാത്തത് ,അടക്കേണ്ട അടവുകൾ അങ്ങനെ കൂട്ടുതൽ വിവരങ്ങൾക്ക് താഴെ വായിക്കുക.

എൻറോൾമെന്റിന് നൽകേണ്ട ഓപ്ഷൻറെ അടിസ്ഥാനത്തിൽ പ്രീമിയം അക്കൌണ്ട് ഉടമയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ‘ഓട്ടോ ഡെബിറ്റ്’ സേവനം വഴി ഒരോ തവണയായി കുറയ്ക്കും. ആദ്യ വർഷത്തിനപ്പുറവും ഇൻഷുറൻസ് പുതുക്കാൻ ആഗ്രഹിക്കുന്ന വരിക്കാർ തുടർച്ചയായ ഓരോ വർഷവും മെയ് 31 ന് മുമ്പായി ഓട്ടോ ഡെബിറ്റിനായി അനുമതി നൽകിയാൽ ഇൻഷുറൻസ് പുതുക്കനാകും . 12 രൂപയാണ് ഒരു വർഷത്തെ അടക്കേണ്ട പ്രീമിയം തുക. ഈ അടയ്‌ക്കേണ്ട തുക ഓരോ തവണയും ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ‘ഓട്ടോ ഡെബിറ്റ്’ സൗകര്യം വഴി പിൻവലിക്കും.

Leave a Reply