ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, പൈസ ചിലവില്ലാതെ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ജോലികൾ

നമ്മുടെ രാജ്യത്തെ പ്രവർത്തിക്കുന്ന പല കമ്പനികളും ഇപ്പോൾ തൊഴിലാളികളെ വെട്ടിച്ചുരുക്കുനിന്നതിന്റെ ഭാഗമായി ഒരുപാട് പേരുടെ ജോലി നഷ്ടപ്പെടുകയും ഒരുപാട് പേർക്ക് ജോലി ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്.നിങ്ങളും ഇത് പോലെ ജോലി നഷ്ടപ്പെട്ടവരുടെയോ ജോലി ഇല്ലാത്തവരുടെയോ കൂട്ടത്തിലുള്ളവരാണോ?? എങ്കിൽ ചില കാര്യങ്ങൾ മുൻകൂട്ടി ചെയ്തേ മതിയാകൂ. ജോലി നഷ്ടപ്പെട്ടവ‍ർക്കും നല്ല ജോലി നോക്കുന്നവർക്കും പഠനത്തിനുശേഷം ബിസിനസ്സ് തുടങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കും താഴെ വരികളിലൂയോടെ ചില ബിസിനസ്സ് ആശയങ്ങൾ പങ്ക് വെക്കുന്നു . മുടക്കു മുതലില്ലാതെ ചെയ്യാൻ കഴിയുന്ന ഈ ബിസിനസ്സുകൾ നിങ്ങൾക്ക് വളരെ ഉപകാരപ്പെടും തീർച്ച.

റിപ്പയറിങ് ആണ് ഒന്നാമത് വിവരിക്കാൻ പോകുന്ന മേഖല. നിങ്ങൾക്ക് ഉപകരണങ്ങളെ കുറിച്ച് ഏറിടുണ്ടെങ്കിലും ഉപകരണങ്ങൾ അഴിച്ചു പണിയാൻ കഴിവുണ്ടെങ്കിൽ പിന്നെ മറ്റൊന്നും ആലോചിക്കേണ്ട ആവശ്യമില്ല, റിപ്പയറിങ് ഒരു ജോലിയായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് മൊബൈൽ ഫോണുകലെ കുറിച്ചും അത് നന്നാക്കാനും അറിയാമെങ്കിൽ അത് തന്നെ ജോലിയാക്കികൊള്ളൂ. റിപ്പയറിംഗ് ജോലികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരുപാട് ഉള്ള ഈ കാലത്ത് നിങ്ങൾക്ക് മികച്ച വരുമാനം നേടി തരുമെന്നതിൽ സംശയം വേണ്ട.

ഓൺലൈൻ സർവേ ആണ് അടുത്ത .മറ്റുള്ളവരുടെ സഹായത്തോടെ ഓൺലൈൻ സർവേകൾ നടത്തുന്ന നിരവധി വെബ്സൈറ്റുകൾ നാട്ടിൽ ഉണ്ട്. നിങ്ങളുടെ ചിന്തകളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ഒരു നല്ല അവസരവും വേദിയും ആണ് ഓൺലൈൻ സർവേകൾ . നിങ്ങൾ സർവ്വേ ചെയ്യേണ്ടത് ചിലപ്പോൾ വസ്ത്രങ്ങലെക്കുറിച്ചോ സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ചോ ഭക്ഷണസാധനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ ആയിരിക്കും. ഈ വസ്തുക്കളുടെ കുറിച്ച് നല്ല അവലോകനം നൽകുന്നത് വഴി നിങ്ങൾക്ക് കൂടുതൽ സമ്പാദിക്കാം.

ഫ്രീലാൻസിംഗ് ആണ് അടുത്ത ബിസ്സിനെസ്സ്.നാട്ടിൽ കണ്ടു വരുന്ന പല കമ്പനികളും ഇപ്പോൾ ചെലവു ചുരുക്കലിന്റെ രീതിയാണ് തിരഞ്ഞെടുക്കുന്നത് അതിന്റെ ഭാഗമായി ഫ്രീലാൻസ് വർക്കർമാർക്ക് നല്ല അവസരങ്ങളുണ്ട് . ഫ്രീലാൻസ് ആണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ നിങ്ങൾ മുഴുവൻ സമയവും കമ്പനിക്ക് വേണ്ടി ജോലി ചെയ്യേണ്ടതില്ല. നിങ്ങൾ എഴുതാൻ നല്ല കഴിവുള്ള വ്യക്തിയാണോ എങ്കിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാവുന്ന മികച്ച ജോലിയാണ് ഫ്രീലാൻസിംഗ്.

പല കമ്പനികളും ഇപ്പോൾ ചെലവു ചുരുക്കലിന്റെ ഭാഗമായി ഫ്രീലാൻസ് വർക്കർമാരെ ജോലിക്ക് എടുക്കുന്നുണ്ട്. ഫ്രീലാൻസ് ആയി ജോലി ചെയ്യുമ്പോൾ നിങ്ങൾ കമ്പനിക്ക് വേണ്ടി മുഴുവൻ സമയവും ജോലി ചെയ്യേണ്ടതില്ല. നിങ്ങൾ എഴുതാൻ കഴിവുള്ള ആളാണെങ്കിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാവുന്ന മികച്ച ജോലിയാണ് ഫ്രീലാൻസിംഗ്.

നിങ്ങൾ കായിക മേഖലയിൽ തലപര്യമുള്ളവരാണോ എങ്കിൽ സ്പോർട്സ് പ്രവചനവും വാതുവയ്പ്പും വഴി പൈസ ഉണ്ടാക്കാൻ മാർഗങ്ങളുണ്ട് . ഇത്തരം ജോലികൾക്കായി നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട് ,ഈ ജോലി നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് തന്നെ ചെയ്ത് സമ്പാദിക്കാം. ഒരു മത്സരത്തെക്കുറിച്ചുള്ള ഫലങ്ങൾ ,വിജയം  പരാജയം,കളിക്കാരുടെ നില തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പ്രവചിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആയിരക്കണക്കിന് രൂപ ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ നിരവധി രാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണ്. അതിനാൽ ആ രാജ്യങ്ങളിൽ ഇത് ചെയ്യരുത്.

Leave a Reply