ഏറ്റവും പുതിയ നാസ്കോമിന്റെ കണക്ക് അനുസരിച്ച് നോക്കുകയാണെങ്കിൽ ഈ കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഗെയിമിങ് വിപണിയിൽ 1.1 ബില്യൻ അമേരിക്കൻ ഡോളറാണ് മൂല്യം.കണക്കനുസരിച്ച് പ്രതിദിനം ശരാശരി 42 മിനിറ്റ് ഓൺലൈൻ ഗെയിമിങ്ങിനായി ചിലവഴിക്കുന്ന 22.2 കോടി ഇന്ത്യക്കാരുണ്ട് . ഗെയിമിങ്ങിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിൽ ചെറുപ്പക്കാർ മാത്രമല്ല, മുതിർന്നവരുമുണ്ടെന്നു തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വന്നത് . വലിയ തൊഴിൽ സാധ്യത തുടങ്ങാൻ നോക്കുന്ന മേഖലയുടെ പുതിയ ട്രെൻഡ് ഉത്തരവാദിത്ത ഗെയിമിങ് ആണ്.
ഗെയിമിങ്ങിലൂടെ എങ്ങനെ പണം സമ്പാദിക്കാം എന്ന് അറിയാൻ താല്പര്യമുള്ളവർ തുടർന്നുള്ള വായിച്ച് മനസ്സിലാക്കുക.നമ്മുക്കറിയുന്ന പോലെ ആഗോള തലത്തിൽ മൊബൈൽ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും പ്രവർത്തിക്കുന്നതിനാൽ ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം കൊണ്ട് വരുക എന്നത് പ്രയാസകരമാണ്. എന്നാൽ പല സ്വയം നിയന്ത്രിത സ്ഥാപനങ്ങളു൦ ഈ മേഖലയിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്പോർട്സ് ഗെയിമിങ് (ഐഎഫ്എസ്ജി ) ആണ് ഇതിന് ഉദാഹരണമായി പറയാൻ കഴിയുന്നത് .

ആരോഗ്യകരമായ ഒരു ഗെയിമിങ് അന്തരീക്ഷം ഓപ്പറേറ്റർമാർക്കും ഉപയോക്താക്കൾക്കും ഉറപ്പാക്കാനാണ് ഇത്തരം സംഘടനകളുടെ ലക്‌ഷ്യം .ഒട്ടുമിക്ക ഗെയിമുകളിൽ നിന്നും പ്രായപൂർത്തിയാകാത്തവരെ നിരോധിക്കുകയോ വിളക്കുകയോ ചെയ്യുന്നു ,മുൻകൂട്ടി പ്ലാറ്റ്ഫോം ഫീസ് അല്ലെങ്കിൽ പ്രൈസ് പൂൾ സംഭാവനകൾ നിശ്ചയിക്കുന്നു അങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ ഐഎഫ്എസ്ജി അംഗത്വമുള്ള കമ്പനികൾക്കു ആവശ്യമായി നയങ്ങൾ നിർമിച്ചിട്ടുണ്ട് . കൂടാതെ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും ഉണ്ട്.ഒരുപാട് വലിയ തൊഴിൽ മേഖലകൂടിയാണ് ഗെയിമുകളോടുള്ള അഭിനിവേശം തുറക്കുന്നത് .ട്രിപ്പ് പോകുന്നവർക്ക് ചിലവിനുള്ള പൈസ സർക്കാർ തരാം. Read more…
ഫെയ്സ്ബുക്, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ വലിയ കമ്പനികൾ വരെ ഗെയിമിങ് കമ്പനികളിൽ ഇപ്പോൾ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്.മാത്രമല്ല ഗെയിമിങ് ഇൻഡസ്ട്രിയിൽ അനിമേറ്റർമാർ, സ്ക്രിപ്റ്റ് റൈറ്റർമാർ, ഡിസൈനർമാർ തുടങ്ങി വിമർശകർക്ക് വരെ നിരവധി അവസരങ്ങളുണ്ട് . പുതുതലമുറയ്ക്ക് വേണ്ടി പരമ്പരാഗത കളികളെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഡിജിറ്റൽ ഗെയിമുകളാക്കി മാറ്റിയെടുക്കുന്നതിലേക്കാണ് ഇപ്പോൾ കൂടുതൽ ശ്രമിക്കുന്നതെന്ന് വമ്പൻ ഗെയിമിങ് പ്ലാറ്റ്ഫോമായ ജംഗ്‌ലിയുടെ സ്ഥാപകനായ അങ്കുഷ് ഗെരെ അറിയിച്ചത് . ലോകത്താകെ 25 ദശലക്ഷം ഉപയോക്താക്കളാണ് ജംഗ്‌ലി എന്ന കമ്പനിയ്ക്കുള്ളത്.എന്നാൽ ഇപ്പോൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ദൗത്യത്തിലാണ്.
