യാത്ര ചെയ്യുന്നവർക്ക് സർക്കാർ കാശ് ഇങ്ങോട്ട് നൽകും

നമ്മുടെ രാജ്യത്തിൽ യാത്രകളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം തുടങ്ങിയ കാമ്പയിനാണ് ടൂറിസ്റ്റ് മന്ത്രാലയം കഴിഞ്ഞ ജനുവരിയിൽ ‘ദേഖോ മേരാ ദേശ്’ എന്ന പേരിൽ ആരംഭിച്ചത് . ഒഡീഷയിൽ നടന്ന ദേശീയ ടൂറിസം ടീമിന്റെ സമ്മേളനത്തിലാണ് സർക്കാർ ഇക്കാര്യം ജനങ്ങളെ അയച്ചത്.അതിന് ഒരു നിബന്ധന ആവശ്യമുണ്ട്, 2022നകം നിങ്ങൾ കുറഞ്ഞത് 15 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിൽ യാത്ര ചെയ്തവരാണോ? എങ്കിൽ ടൂറിസം മന്ത്രാലയം നിങ്ങളുടെ യാത്രാ ചെലവുകൾ തിരികെ നൽകും.

ടൂറിസം വകുപ്പിന്റെ അറിയിപ്പ് പ്രകാരം യാത്ര ചെയ്തവർക്ക് റീഫണ്ട് ലഭിക്കുന്നതിനായി ഇവർ ചെയ്യേണ്ടത് ഇത്രമാത്രം. സന്ദർശിച്ച സ്ഥലങ്ങളുടെ വ്യകതമായ ചിത്രങ്ങൾ എടുത്ത ശേഷം അത് ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ടതാണ് . മതമല്ല സ്വന്തം സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യുന്നവർക്കേ റീഫണ്ട് ലഭിക്കാനുള്ള അർഹതയുള്ളൂ. തൊഴിലായി യാത്ര തിരഞ്ഞെടുക്കുന്നവർക്കും അതിലൂടെ യാത്ര ബ്ലോഗിങ്ങ് ചെയ്ത് ജീവിക്കുന്നവർക്കുമായി സർക്കാർ സർട്ടിഫിക്കറ്റ് കോഴ്‌സുകളും അനുവദിച്ചിട്ടുണ്ട്.നിങ്ങളുടെ കൂട്ടത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും അതൊരു തൊഴിൽ ആയി കണ്ടവരും ഒക്കെ ഉണ്ടെങ്കിൽ ഇതൊരു വലിയ പ്രോത്സാഹനവും സഹായവും ആയിരിക്കും.അത് കൊണ്ട് അത്തരക്കാരിലേക്ക് ഇത് എത്തിക്കാൻ വേണ്ടി ഷെയർ ചെയ്യുക.    പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്..Read More.

യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിലുള്ളവർ ഒരു വർഷം രാജ്യത്തെ 15 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിച്ചവരാണെങ്കിൽ അങ്ങനെയുള്ളവരുടെ യാത്രാ ചെലവുകൾക്ക് പകരമായി ടൂറിസം മന്ത്രാലയം ധനസഹായം നൽകുമെന്നും അതിന് വേണ്ടി യാത്രക്കാർ ഫോട്ടോകൾ തങ്ങളുടെ വെബ്‌സൈറ്റിൽ സമർപ്പിക്കണമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ യാത്ര പൂർത്തിയാക്കുന്നവർക്കാണ് പ്രഖ്യാപിച്ച പ്രതിഫലം നൽകുന്നതെന്നാണ് ടൂറിസം മന്ത്രാലയം പറഞ്ഞത്.ഔദ്യോഗിക വെബ്സൈറ്റ് വഴി സർട്ടിഫിക്കറ്റ് ലഭിക്കുവാനും ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സമ്മാനത്തിന് പറ്റി അറിയാനും താഴെ വായിക്കുക.

Image result for indian tourist places

സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ചെയ്യേണ്ടത് pledge.mygov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക ,ശേഷം ഓപ്‌ഷനുകളിൽ നിന്നും ഭാഷ തിരഞ്ഞെടുക്കുക,അത് കഴിഞ്ഞ് ഹിന്ദി / ഇംഗ്ലീഷ് ഒരു പ്രതിജ്ഞ എടുക്കുക .ഇനി നിങ്ങൾക്ക് മൊബൈൽ ടെക്സ്റ്റ് അല്ലെങ്കിൽ ഇ-മെയിൽ വഴി സർട്ടിഫിക്കറ്റ് ലഭിക്കും.ഇങ്ങനെ ദേഖോ അപ്നാ ദേശ് പ്രതിജ്ഞയെടുക്കാൻ യാത്രയെ സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ടൂറിസം മന്ത്രാലയം ഒരുപാട് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിജ്ഞയെടുക്കുന്നവരിൽ നിന്നും 10,000 പൗരന്മാരിലും 50 ഉപയോക്താക്കളെ ക്രമരഹിതമായി സിസ്റ്റം വഴി തിരഞ്ഞെടുക്കുന്നവർക്ക് ഇവർക്ക് സമ്മാനങ്ങളും ലഭിക്കും.

Leave a Reply