റേഷൻ കാർഡ് ആധാർ ലിങ്ക്

നമ്മളിൽ പലരും കരുതുന്നത് നമ്മുടെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളും റേഷൻ കാർഡ് അവരുടെ ആധാറുമായി ലിങ്ക് ചെയ്തു എന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് എന്നും. എന്നാൽ നിലവിൽ നമ്മുടെ റേഷൻ കാർഡിലെ അംഗങ്ങൾ അവരുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ആളുകളുടെ എന്നതിന് അനുസരിച്ചായിരിക്കും ആ കാർഡ് ഉടമയ്ക്ക് റേഷൻ വിഹിതം ലഭിക്കുന്നത്.

എന്നാൽ ഇനി തൊട്ട് ഈ രീതിൽ മാറ്റം വരികയാണ്.ആധാറുമായി റേഷൻ കാർഡ് ലിങ്ക് ചെയ്യാത്തവർക് ഇനി തൊട്ട് റേഷൻ ആനുകൂല്യങ്ങളോ അത് പോലെ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാതിരിക്കാം. അതിനു മുന്നോടിയായുള്ള ഒരു ഓർമപ്പെടുത്തലാണ് ഇപ്പോൾ ഭക്ഷ്യ പൊതു വിതരണ വകുപ്പിൽ നിന്നും നമ്മുടെ ഫോണുകളിലേക്ക് കുറച്ചു സന്ദേശങ്ങൾ. അത് കൊണ്ട് തന്നെ അടുത്തുള്ള അക്ഷയ,ജനസേവ കേന്ദ്രങ്ങളിൽ പോയി നിങ്ങളുടെ ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്ക് റേഷൻ കടകളിൽ നിന്ന് തന്നെയും വളരെ തുച്ഛമായ ചിലവിൽ ആധാർകാർഡ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

അല്ലെങ്കിൽ അടുത്തുള്ള റേഷനിങ് ഇൻസ്പെക്റ്ററുടെ അടുത്തോ അല്ലെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസിലോ നേരിട്ട് പോയി അപ്ഡേറ്റ് ചെയ്യാനും സാധിക്കും. പക്ഷെ കോവിഡ് സാഹചര്യം കണക്കിലെടുത്തു ഈ ഒരു രീതിക്ക് ചിലപ്പോൾ തടസ്സം നേരിട്ടേക്കാം. നിങ്ങളുടെ ഫോണിൽ ഇതുമായി സംബന്ധിച്ച സന്ദേശം വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ ജനസേവ കേന്ദ്രങ്ങളിലോ ചെന്ന് അപ്ഡേറ്റ് ചെയ്തത് തുടർന്നുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക.

Leave a Reply