മുക്ക് അറിയാം ഈ കൊറോണ കാലഘട്ടം പലർക്കും സാമ്പത്തികമായും ശാരീരികമായും മാനസികവുമായുമെല്ലാം ഒരുപാട് പ്രയാസങ്ങൾ കൊടുത്തുകൊണ്ടാണ് മുന്നേറിപ്പോകുന്നത്. പലരുടെയും വരുമാന മാർഗങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. കടുത്ത പ്രതിസന്ധികളിലൂടെയാണ് ഇപ്പോഴും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ ഒരു അവസ്ഥ എത്രകാലം വരെ തുടരുമെന്നും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. ഈ ഒരു അവസ്ഥയിൽ തൊഴിൽ രഹിതരായിട്ടുള്ള ആളുകൾക്കും ഒരു തൊഴിലിനായി തിരയുന്നവർക്കും ഒക്കെ തന്നെ വലിയ ഒരു മുതൽമുടക്ക് നടത്തി ഒരു സംരംഭം കെട്ടിപ്പടുക്കാൻ വരില്ല.
അത് കൊണ്ട് തന്നെ ഇത്തരക്കാർക്ക് തുടങ്ങാൻ സാധിക്കുന്ന ചില സംരംഭ രീതികളെ നമുക്ക് പരിചയപ്പെടാവും. അതിലൊന്നാണ് നമുക്ക് തന്നെ നമ്മുടെ ചുറ്റുപാടുമുള്ള ഓഫീസുകളോ, കഥകളോ, ഹോസ്പിറ്റലുകളോ തുടങ്ങിയ സ്ഥാപനങ്ങളിൽ ചെന്ന് അവർക്ക് വേണ്ട ഭക്ഷണത്തിന്റെ ഓഡറുകൾ സ്വീകരിച്ചു നല്ല ആകർഷകമായ ടിഫിൻ ബോക്സുകളിൽ പായ്ക്ക് ചെന്ന് സമയത് ചെന്ന് കൊണ്ടുകൊടുക്കുക. വീട്ടിലെ തനി നാടൻ ഭക്ഷണം കൂടെ ആകുമ്പോൾ നല്ല ഡിമാൻഡ് തന്നെയാകും. ഈ കൊറോണക്കാലത്തു പലർക്കും തന്നെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാനുള്ള മനസ്സ് കാണില്ല. അത് കൊണ്ട് തന്നെ ഈ ഒരു രീതിയിലുള്ള ബിസിനെസ്സ് നല്ല രീതിയിൽ നടക്കാൻ വളരെ അധികം സാധ്യത കാണുന്നു.
അടുത്ത ഒരു ബിസിനെസ്സ് ആശയമാണ് സ്പൈസസിന്റെയും നട്സിന്റെയും ഒക്കെ റീപാക്കിങ്. വീട്ടമ്മമാർക്കും അത് പോലെ പാർട്ടൈം ജോലി ചെയ്യുന്നവർക്കും ഒക്കെ തന്നെ വളരെ നല്ല രീതിയിൽ ചെയ്യാവുന്ന ഒരു ബിസിനെസ്സ് ആശയമാണിത്. ഹോൾസെയിൽ ആയി വളരെ ലാഭത്തിൽ ഇവ വാങ്ങിച്ചു നമുക്ക് ചെറിയ പാക്കറ്റുകളാക്കി സീൽ മെഷീന്റെ സഹായത്തോടു കൂടി സീൽ ചെയ്ത് കടകളിൽ കൊടുത്താൽ നല്ല ലാഭം കിട്ടുന്ന ബിസിനെസ്സ് ആയി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നു. ഇതിനായി നിങ്ങൾക്ക് FSSAI യുടെയും അത്പോലെ പാക്കിങ് ലൈസൻസും വേണ്ടി വരും. നമ്മുടെ പാക്കറ്റുകൾ ഇറക്കുമ്പോൾ ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ തക്കവണ്ണമുള്ള പാക്കിങ്ങും അത് പോലെ ബ്രാൻഡ് ആയതും ആയിരിക്കാൻ ശ്രദ്ധിക്കണം.
