സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായി വാട്സ്ആപ്പ്, ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ ധാരാളമായി ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും. ഇനി മുതൽ ഇത്തരം മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്, അവ സൂക്ഷിച്ചില്ലെങ്കിൽ പിഴ.ജയിൽ ശിക്ഷ പോലുള്ളവ അനുഭവിക്കേണ്ടി വരും. തുടർന്ന് വായിക്കുക അല്ലെങ്കിൽ വീഡിയോ കണ്ടു മനസ്സിലാക്കിയ ശേഷം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ വിവരം അറിയിക്കാൻ ശ്രമിക്കുക.

സാമൂഹ്യ മാധ്യമങ്ങൾ വഴി നിരവധി അധിക്ഷേപങ്ങളും ഫേക്ക് വാർത്തകളും ഷെയർ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയകൾ വഴി ഷെയർ ചെയ്തതായി നമ്മൾ വാർത്ത കണ്ടതാണ്. ഇത്തരത്തിൽ ഉള്ള വാർത്തകൾ സത്യമാണെന്ന് ഉറപ്പ് വരുത്താതെ വാട്സ്ആപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴി ഷെയർ ചെയ്യാതിരിക്കുക.

മറ്റൊരു വ്യക്തി അധിക്ഷേപിക്കുന്ന രീതിയിലോ ഭീഷണി രീതിയിലോ പ്രചരിപ്പിച്ചാൽ 10,000 രൂപ പിഴയും 5 വര്ഷം ജയിൽ ശിക്ഷ അനുഭവിച്ചേക്കാവുന്ന കുറ്റകൃത്യം ആവുകയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിനായി 2011 പോലീസ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കാനാണ് സർക്കാർ തീരുമാനം. മുൻപ് ഇത്തരത്തിൽ ശക്തമായ ഒരു നിയമം ഇല്ലായിരുന്നു.

Leave a Reply