ശ്രീചിത്രയിൽ 11 ഒഴിവ്.

ശ്രീചിത്രയിൽ ഡ്രൈവർ, ടെക്‌നിഷ്യൻ, പ്രൊജക്റ്റ് സയന്റിസ്റ് തുടങ്ങിയ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടെക്‌നിഷ്യൻ ( എം.ആർ.എ.സി.) തസ്തികയിൽ 06 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്, എം. ആർ. എ. സി യിൽ ഐ ടി ഐ സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 30 വയസ്സാണ് പ്രായപരിധി. 19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നവംബർ 06,രാവിലെ 10.30 ആണ് ഇന്റർവ്യൂ.

ടെക്‌നിഷ്യൻ (സി.എസ്. ആർ) തസ്തികയിൽ 02 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ്, ഇൻസ്ട്രുമെന്റ് മെക്കാനിക്സ്/ മെക്കാനിക്കൽ മെഡിക്കൽ ഇലക്ട്രോണിക്സ് – ൽ ITI ട്രേഡ് സർട്ടിഫിക്കറ്റ്, 2 വർഷത്തെ പ്രവർത്തി പരിചയം ആണ്. 30 വയസ്സാണ് പ്രായപരിധി, 19,000 രൂപയാണ് ശമ്പളം, നവംബർ 10 ആണ് ഇന്റർവ്യൂ തീയതി.

ഡ്രൈവർ തസ്തികയിൽ 1 ഒഴിവുണ്ട്. പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ്, 5 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 15000 രൂപയാണ് ശമ്പളം. ഇന്റർവ്യൂ തീയതി ഒക്ടോബർ 31. പ്രൊജക്റ്റ് സയന്റിസ്റ് – പ്രഫഷണൽ തസ്തികയിൽ 1 ഒഴിവുണ്ട്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിച്ചു മനാസ്സിലാക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply