കേന്ദ്ര സർക്കാർ തുക വാങ്ങിയവർക്ക് പണി

കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, ഇത് വഴി ആനുകൂല്യം കൈപ്പറ്റിയവർ നിരവധിയാണ്. 2000 രൂപ വീതം 3 ഘഡുക്കളായി ഒരു വർഷത്തിൽ 6000 രൂപ കർഷകർക്ക് ലഭിക്കുന്ന ഒരു പദ്ധതിയാണ്. പക്ഷെ ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് പണം കൈപ്പറ്റിയ ഭൂരിഭാഗം ആളുകൾക്കും വിഷമം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇവിടെ വിവരിക്കുന്നത്. ആർക്കൊക്കെയാണ് ഇത് ബാധകമാകുന്നതെന്ന് നോക്കാം.

നിലവിൽ അനർഹമായി തുക കൈപ്പറ്റിയ എല്ലാവർക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കർഷകർക്ക് മാത്രം അർഹമായ ഈ തുക കൈപ്പറ്റിയ അനർഹരായവരെ ഈ ലിസ്റ്റിൽ നിന്നും പുറത്താക്കുന്നതായിരിക്കും. അവരുടെ കൃഷി സ്ഥലത്ത് എന്തെങ്കിലും കൃഷി ചെയ്യുന്നതായി കാണിച്ചിരിക്കണം. വീടിന്റെ സ്ഥലവും തരിശ് ഭൂമിയും ഒക്കെ കാണിച്ച് അനർഹമായി തുക കൈപ്പറ്റിയവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.

ഈ മാസം അക്കൗണ്ടിലേക്ക് എത്തുന്നതോട് കൂടി 6 ഘഡുക്കളായി തുക എല്ലാവര്ക്കും കിട്ടിയിട്ടുണ്ടാകും. ജനുവരിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്ന സമയത്ത് അനർഹമായി ഇതിൽ കയറി കൂടിയ ആളുകൾക്ക് ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിക്കില്ല. മാറ്റങ്ങൾ വരുത്തി പുതിയ നിയമങ്ങൾ ഇതിൽ ചേർക്കുന്നതായിരിക്കും.

Leave a Reply