ഇതാ കെ ഫോൺ ഇനി നിങ്ങളുടെ അടുക്കലേക്കും എത്തുകയാണ്.നിലവിലെ ഇന്റർനെറ്റ് ദാതാക്കളുടെ പോരായ്മകൾ പരിശോധിക്കുകയും അവ പരിഹരിച്ചുള്ള ഒരു നെറ്റ് വർക്കിങ് സംവിധാനമാണ് കെ ഫോൺ മുന്നോട്ട് കൊണ്ട് വരാൻ പോകുന്നത്. വിദഗ്ദ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കൂടാതെ പരാതി പരിഹാര സെല്ലുകളും അതെ പോലെ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അവ നിറവേറ്റി തരുന്നതിനും വേണ്ടിയുള്ള സംഘങ്ങളും ഒരുക്കിയിട്ടുണ്ട്.10 എം ബി പെർ സെക്കൻഡ് മുതൽ 1 ജി ബി വരെ സെക്കൻഡിൽ നമുക്ക് ഡേറ്റ ലഭ്യമാക്കുന്ന കെ ഫോൺ, കെ എസ് സി ബി യും അതെ പോലെ കെ എസ് ഐ ടി ഐ എൽ ഉം സംയുക്ത സംരംഭമായിട്ട് നടപ്പിലാക്കുന്ന കെ ഫോൺ നമ്മുടെ സംസ്ഥാനത്തും എത്തുകയാണ്.
ഡിസംബർ മാസത്തിൽ തന്നെ എല്ലാ വീടുകളിലും അതെ പോലെ ഗവണ്മെന്റ് സ്ഥാപനങ്ങളിലും ആരംഭിക്കുമെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ.കൂടാതെ മെട്രോ സർവീസുകൾ,ട്രാഫിക്ക് സുരക്ഷാ സംവിധാനങ്ങൾ,ഇ ഹെൽത് ,ഇ ഗവേണൻസ് ,ഇ എജുക്കേഷൻ തുടങ്ങിയ മേഖലകളിലേക്കും ഇവ വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.ഇത് വഴി കൂടുതൽ സുഗമമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാനാണ് ലക്ഷ്യമിടുന്നത്. ഏത് മുക്കിലും മൂലയിലും വരെ ഇവ പ്രാവർത്തികമാക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. നിലവിലെ മറ്റു നെറ്റ് വർക്കിങ് സംരംഭങ്ങൾക്ക് കെ ഫോൺ ഒരു വെല്ലിവിളി ആയി വരികയാണ്.
നിലവിൽ സംസ്ഥാനത്തെ വിദ്യാർത്ഥികൾ ഉള്ള 20 ലക്ഷത്തോളം വരുന്ന ബിപിൽ ,എ എ വൈ കാർഡ് ഉടമകൾക്കാണ് ഈ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കാൻ ഇപ്പോൾ ലക്ഷയമിടുന്നത്. അതെ പോലെ എ പി എൽ കാർഡ് ഉടമകൾക്കും ഇതിലേക്ക് മാറാൻ സാധിക്കുന്നതാണ്. കൂടാതെ കേബിൾ നെറ്റ് വർക്ക് സംവിധാനവും ടെലിഫോൺ കമ്മ്യൂണിക്കേഷനും,ഗവണ്മെന്റിന്റെ വിവിധങ്ങളായ സർവീസുകളും ഇത് വഴി നമുക്ക് ലഭിക്കുന്നു അത് കൊണ്ട് തന്നെ ഇതിന്റെ എല്ലാ പ്രയോജനങ്ങളും നേടാൻ ആളുകൾ മുന്നോട്ട് വരാൻ സാധ്യത ഏറെയാണ്.
