ഒറ്റ ക്ലിക്കിൽ പേർസണൽ ലോൺ

ഗൂഗിൾ പേയിൽ നിന്നും ഉടൻ തന്നെ ലഭിക്കുന്ന പേർസണൽ ലോണിനെ കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഏത് ആളുകൾക്കും ഏറെ പരിചിതമായ ഒരു അപ്ലിക്കേഷനാണ് ഗൂഗിൾ പേ.
ഗൂഗിൾ പേ ഇൻസ്റ്റന്റ് പ്രി അപ്പ്രൂവ്ഡ് പേർസണൽ ലോൺ കുറച്ചു നാൾ മുമ്പ് നടപ്പിലാക്കിയിരുന്നു. ഇന്ത്യയിലെ തന്നെ നാല് പ്രൈവറ്റ് ബാങ്കുകൾ ചേർന്നാണ് ഗൂഗിൾ പേ വഴി ഈ ലോൺ പദ്ധതി നടപ്പിലാക്കിയിരുന്നത്.

ഫെഡറൽ ബാങ്ക്, എച്ഡിഎഫ്സി, കൊടക്, ഐസിഐസി എന്നീ ബാങ്കുകൾ കൂടി ചേർന്നാണ് ഈ പദ്ദതി കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഈ പറയുന്ന ബാങ്കുകളിലെ ഉപഭോക്താൾക്ക് മാത്രമേ ഈ ലോൺ ലഭ്യമാകുള്ളു. അതുമാത്രമല്ല ഈ പറയുന്ന അക്കൗണ്ടുകൾ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിരിക്കണം. എന്നാൽ ചില കാര്യങ്ങൾ പരിശോധിച്ചതിനു ശേഷം അതായത് ബാങ്ക് ഇടപാട്, പ്രായ എന്നിവ പരിഗണിച്ച് യോഗ്യതയാണെങ്കിൽ ഈ പേർസണൽ ലോണിനു അപേക്ഷിക്കാം.

ഇനി ലോൺ ഉണ്ടോ എന്ന് അറിയുവാൻ വേണ്ടി ഗൂഗിൾ പേ തുറന്ന് നിങ്ങളുടെ ബാങ്ക് സെർച്ച്‌ ചെയ്തുയെടുക്കുക. അവിടെ ലോൺ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതിലൂടെ അപേക്ഷിക്കാവുന്നതാണ്. പല ഓഫറുകളാണ് ഇതിൽ ലഭ്യമാകുന്നത്. ആവശ്യമുള്ള പണം മാത്രം തെരഞ്ഞെടുത്ത് മറ്റ് വിവരങ്ങൾ പരിശോധിച്ചതിനു ശേഷം അപേക്ഷ സമർപ്പിക്കാം.

Leave a Reply